ഏതാണ് മികച്ച ഓപ്ഷൻ? ഓഹരിവിപണി Vs മ്യൂച്ച്വല്‍ഫണ്ട്

നിക്ഷേപത്തിന് ഓഹരിവിപണി തിരഞ്ഞെടുക്കാന്‍ ആത്മവിശ്വാസമില്ലാത്തവര്‍ക്കുള്ള മികച്ച ഓപ്ഷനാണ് മ്യൂച്ച്വല്‍ഫണ്ടുുകളിലെ നിക്ഷേപം. മികച്ച ഫണ്ടുകളില്‍ ദീര്‍ഘകാലത്തേക്ക് എസ്‌ഐപിയയായി നിക്ഷേപിച്ചാല്‍  മെച്ചപ്പെട്ട ആദായം പ്രതീക്ഷിക്കാം. അതത് കമ്പനികളിലെ വിദഗ്ധര്‍, നിക്ഷേപകരില്‍ നിന്നും പണം സ്വരൂപിച്ച്, തെരഞ്ഞെടുക്കുന്ന ആസ്തികളില്‍ നിക്ഷേപിക്കുന്നതിനാല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ സങ്കീര്‍ണ്ണതകളെപ്പറ്റി തലവേദനയും വേണ്ട.  2,500 ലധികം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ രാജ്യത്തുണ്ട്.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ് മെന്റ് പ്ലാന്‍ വഴി (എസ്‌ഐപി) നിക്ഷേപകര്‍ക്ക് 500 രൂപ മുതല്‍ മാസത്തില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച് തുടങ്ങാം. നിക്ഷേപ കാലയളവ്, സാമ്പത്തിക ലക്ഷ്യം തുടങ്ങിയവ കണക്കിലെടുത്താണ് മ്യുച്വല്‍ഫണ്ടുകളില്‍ നിക്ഷേപം തുടങ്ങേണ്ടത്.

നിക്ഷേപകന്റെ താല്‍പര്യമനുസരിച്ച് ഇക്വിറ്റി, ഡെബ്റ്റ്, ബാലന്‍സ്ഡ് ഫണ്ട് തുടങ്ങിയവയില്‍ നിക്ഷേപം തുടങ്ങാം. തീരെ റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്തവരാണെങ്കില്‍ അപകടസാധ്യതകള്‍ കുറഞ്ഞ പദ്ധതികള്‍ മ്യൂച്വല്‍ ഫണ്ട് വഴി തെരഞ്ഞെടുക്കാം.രണ്ടുവര്‍ഷക്കാലയളവിലെ നിക്ഷേപത്തിന് ഓഹരി അധിഷ്ഠടിത ഫണ്ടുകള്‍ ചേരുന്നത് ഉചിതമല്ല. മിതമായ റിസ്‌ക് എടുക്കാന്‍ പറ്റുന്നവര്‍ക്കുള്ള് ഹൈബ്രിഡ് ഫണ്ടുകളുമുണ്ട്.  റിസ്‌ക് എടുക്കാന്‍ താല്‍പര്യമുളളയാളാണ് നിങ്ങളെങ്കില്‍ ഓഹരിവിപണിയില്‍ നിക്ഷേപം തുടങ്ങാം. ദീര്‍ഘകാലയളവില്‍ സമ്പത്തുണ്ടാക്കാന്‍ ഓഹരി  അധഷ്ടിത ഫണ്ടുകളാണ് നല്ലത്. മ്യൂച്വല്‍ ഫണ്ടിലെ ഫണ്ടുകള്‍ മോശം പ്രകടനം കാഴ്ച വെക്കുന്നത് തുടരുകയാണെങ്കില്‍ പണം പിന്‍വലിച്ച മികച്ച പ്രകടനമുള്ള ഫണ്ടുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *