പൊതുതാൽപര്യമുള്ള എല്ലാ കെട്ടിടങ്ങൾക്കും ഡിജിറ്റൽ റേറ്റിങ് നിർബന്ധമാക്കുന്നു

വിമാനത്താവളങ്ങൾ മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെയുള്ള പൊതുതാൽപര്യമുള്ള എല്ലാ കെട്ടിടങ്ങൾക്കും ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിങ് നിർബന്ധമാക്കുന്നു. ടെലികോം റഗുലേറ്ററി അതോറിറ്റിയുടേതാണ് ശുപാർശ. നിലവിലുള്ള കെട്ടിടങ്ങൾക്കും പുതിയ കെട്ടിടങ്ങൾക്കും ഇത് ബാധകമാകും. ഗ്രീൻ റേറ്റിങ്ങിനു സമാനമാണ് ഡിജിറ്റൽ റേറ്റിങ്.

കെട്ടിടത്തിനുള്ളിലെ ഇന്റർനെറ്റ്/ഫോൺ കണക്ടിവിറ്റിയുടെ മികവ് അനുസരിച്ചായിരിക്കും 5 സ്റ്റാർ റേറ്റിങ്. കെട്ടിടങ്ങൾ ഒക്യുപൻസി സർട്ടിഫിക്കറ്റ് എടുത്താൽ 2 വർഷത്തിനുള്ളിൽ ഡിജിറ്റൽ കണക്ടിവിറ്റി റേറ്റിങ്ങിനുള്ള പരിശോധന നിർബന്ധമായും നടത്തേണ്ടി വരും. മറ്റ് കെട്ടിടങ്ങൾക്ക് സ്വന്തം നിലയ്ക്കും റേറ്റിങ് സ്വന്തമാക്കാം

കൂടുതൽ മെച്ചപ്പെട്ട ഡിജിറ്റൽ കണക്ടിവിറ്റി സൗകര്യങ്ങൾ ഒരുക്കുന്ന കെട്ടിടങ്ങൾക്ക് റിയൽ എസ്റ്റേറ്റ് മേഖലയിൽ ആവശ്യം ഏറുമെന്നാണ് ട്രായിയുടെ വിലയിരുത്തൽ. റേറ്റിങ് പരിശോധിക്കാനും സർട്ടിഫിക്കറ്റ് നൽകാനും പ്രത്യേക ഏജൻസി സംവിധാനം നിലവിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *