കമ്പനി (രൂപീകരണ) ചട്ടത്തിലെ പുതിയ നിയമ മാറ്റമിതാ

ഓഗസ്റ്റ് 18നാണ് കമ്പനി (രൂപീകരണ) ഭേദഗതി റൂൾസ് 2022 നിലവിൽ വന്നത്. ഇത് അനുസരിച്ച് കമ്പനികളുടെ രജിസ്റ്റേർഡ് ഓഫീസുകളുടെ പരിശോധനയ്ക്ക് ഒരു നടപടിക്രമവും തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ പല കമ്പനികളും കമ്പനി വകുപ്പിന്റെ MCA പോർട്ടലിൽ രജിസ്റ്റേർഡ് ഓഫീസുകളുടെ മേൽവിലാസം നൽകിയിട്ടുണ്ട്. എന്നാൽ പലപ്പോഴും ഓഫീസുകൾ പ്രസ്തുത മേൽവിലാസത്തിൽ പ്രവർത്തിക്കുന്നില്ല. ഇത്തരത്തിൽ ഉണ്ടാകുന്ന പാകപ്പിഴകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ ഭേദഗതി നിലവിൽ വന്നത്.


ഭേദഗതി അനുസരിച്ച് രജിസ്റ്റർ ചെയ്ത കമ്പനികളുടെ പ്രവർത്തനത്തിൽ എന്തെങ്കിലും സംശയം തോന്നിയാൽ കമ്പനി രജിസ്ട്രാർക്ക് കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ് പരിശോധിക്കാൻ കഴിയുന്നതാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമമാണ് നിലവിൽ വന്ന റൂൾസിൽ വിജ്ഞാപനം ചെയ്തിരിക്കുന്നത്.

പരിശോധന റിപ്പോർട്ടിൽ എന്തെല്ലാം കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കണം, പരിശോധന ഏത് തരത്തിൽ വേണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യക്തത വന്നിരിക്കുന്നു.ഇനി മുതൽ കമ്പനി രജിസ്ട്രാറുടെ വിവേചനാധികാരം ഉപയോഗിച്ച് രജിസ്റ്റേഡ് ഓഫീസിന്റെ പരിശോധന സാധ്യമാവുന്നതല്ല. മറിച്ച് രണ്ടു പ്രദേശവാസികളുടെ ഒപ്പ് (സാക്ഷികളായി) പരിശോധന സമയത്ത് കമ്പനി രജിസ്ട്രാർ വാങ്ങിച്ചിരിക്കണം.ആവശ്യമെങ്കിൽ സ്ഥലത്തെ പോലീസിന്റെ സഹായത്തോടെ കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ് പരിശോധിക്കാൻ കഴിയുന്നതാണ്. മേൽ സാഹചര്യത്തിൽ വ്യാജ മേൽവിലാസമുള്ള കമ്പനികൾക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. കമ്പനി രജിസ്ട്രാർ രജിസ്റ്റേർഡ് ഓഫീസ് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുമ്പോൾ താഴെപ്പറയുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കണം.

കമ്പനിയുടെ പേരും സിഐഎന്നും /
കമ്പനി വകുപ്പിന്റെ രേഖകളിലുള്ള രജിസ്റ്റേഡ് ഓഫീസിന്റെ മേൽവിലാസം/
രജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ അധികാരപത്രത്തിന്റെ തീയതി/
രജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ പേര്/
പരിശോധനാ തീയതിയും സമയവും/
ലൊക്കേഷൻ വിവരങ്ങൾ/
പരിശോധന സമയത്ത് ഹാജരായ വ്യക്തികളുടെ വിവരങ്ങൾ|
ബന്ധപ്പെട്ട രേഖകൾ.

Leave a Reply

Your email address will not be published. Required fields are marked *