ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’പുറത്തുവിടാൻ മടിച്ചു വ്യവസായ വകുപ്പ്

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പ്രകാരം ആരംഭിച്ച പുതിയ സംരംഭങ്ങളെക്കുറിച്ചുള്ള പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടാൽ പതിനായിരക്കണക്കിന് ‍റജിസ്ട്രേഷനുകൾ വ്യാജമോ പഴയതോ ആണെന്ന വിവരം പുറത്തുവരുമോയെന്ന ആശങ്കയിൽ വ്യവസായവകുപ്പ്.

പട്ടിക നൽകണമെന്ന് വിവരാവകാശ നിയമപ്രകാരം പലരും ആവശ്യപ്പെട്ടിട്ടും വ്യവസായവകുപ്പ് അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കുകയായിരുന്നു.  ചുരുക്കം ജില്ലകളിലെ  വിവരങ്ങൾ മാത്രമാണു മാധ്യമങ്ങൾ അന്വേഷിച്ചതും ക്രമക്കേടുകൾ കണ്ടെത്തിയതും

സംസ്ഥാന സർക്കാരിന്റെ അവകാശവാദം തെറ്റാണെന്നു തെളിയിക്കാൻ കെപിസിസി ഇൻഡസ്ട്രിയൽ സെൽ വിശദമായ സർവേ നടത്തി റിപ്പോർട്ട് പുറത്തിറക്കുമെന്ന് സെൽ ചെയർമാൻ കിഷോർ ബാബു അറിയിച്ചു. 6000 കോടിയിലേറെ രൂപയുടെ നിക്ഷേപം ഉണ്ടായി എന്നാണ് അവകാശവാദമെങ്കിലും നിക്ഷേപസമാഹരണത്തിൽ സർക്കാർ വഹിച്ച പങ്ക് എന്താണെന്നു പറയുന്നില്ല. സ്വയം തൊഴിൽ കണ്ടെത്താനുള്ള സഹായം ചെയ്യാതെ രണ്ടു ലക്ഷത്തിൽപരം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു എന്ന അവകാശവാദവും തെറ്റാണെന്ന് ഇൻഡസ്ട്രിയൽ സെൽ അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *