കൺസ്യൂമർ ഫെഡിന്റെ ജില്ലാ കേന്ദ്രത്തിൽ മിന്നൽ പരിശോധന 35 ലക്ഷം രൂപയുടെ കുറവ്

കൺസ്യൂമർ ഫെഡിന്റെ കോട്ടയം ജില്ലാ മൊത്തവ്യാപാര കേന്ദ്രത്തിൽ ഉന്നതോദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ സ്റ്റോക്കിൽ ഏകദേശം 35 ലക്ഷം രൂപയുടെ പലചരക്കുസാധനങ്ങൾ കുറവാണെന്നു കണ്ടെത്തി. 

ഗോ‍ഡൗണിന്റെ ചുമതലയുള്ള  മാനേജരെയും 2 താൽക്കാലിക  ജീവനക്കാരെയും മാനേജിങ് ഡയറക്ടർ സസ്പെൻഡ് ചെയ്തു.കോട്ടയം പുത്തനങ്ങാടിയിലുള്ള ജില്ലയിലെ ഏക ഗോഡൗണിലാണു സംഭവം. ഇവിടെ നടത്തിയ പരിശോധനയിൽ 34,84,243 രൂപയുടെ പലചരക്കുസാധനങ്ങളുടെ  കുറവാണു കണ്ടെത്തിയത്. ഇടുക്കി ജില്ലയിലെ കട്ടപ്പന ഗോഡൗൺ മാനേജർ കൈക്കൂലിക്കേസിൽ സസ്പെൻഷനിലാണ്. 2 ജില്ലകളിൽ ക്രമക്കേടും അഴിമതിയും കണ്ടെത്തിയതോടെ കൂടുതൽ ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *