പ്രവാസി പെൻഷൻ തട്ടിപ്പ് കേസ് പ്രത്യേക സംഘത്തിന് കൈമാറി

പ്രവാസി പെൻഷൻ തട്ടിപ്പ് കേസ് പ്രത്യേക സംഘത്തിന് കൈമാറി. നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണം കൈമാറിയത്. പ്രവാസികളുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയുള്ള തട്ടിപ്പിൽ കൂടുതൽ പേർ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് വിശദമായ അന്വേഷണത്തിന് പുതിയ സംഘത്തിന് കൈമാറിയത്.

മുടങ്ങി കടന്ന പ്രവാസികളുടെ പെൻഷൻ അക്കൗണ്ടുകള്‍ തിരുത്തിയും, പ്രവാസി അല്ലാവരെ വ്യാജ രേഖകളിൽ തിരുകി കയറ്റിയുമാണ് തട്ടിപ്പ് നടത്തിയത്. 99 അക്കൗണ്ടുകളിൽ തിരുത്തൽ വരുത്തിയിട്ടുണ്ടെന്നാണ് കൻോറമെൻ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതേവരെ കണ്ടെത്തിയത്.

തട്ടിപ്പിൻെറ വ്യാപ്തി ഇനിയും കൂടുമെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസത്തെ തട്ടിപ്പ് പരിശോധനയിൽ പുറത്തുവന്നത് 70 ലക്ഷത്തിലധികം തട്ടിപ്പാണ്. 30,000 പേർക്ക് പെൻഷൻ നൽകുന്നുണ്ട്. മറ്റ് ആനുകൂല്യങ്ങളും പ്രവാസികള്‍ക്ക് നൽകുന്നുണ്ട്. അതിനാൽ ഓരോ അക്കൗണ്ടുകളും പരിശോധിച്ചാൽ തട്ടിപ്പിൻെറ വ്യാപതി ഉയരും. അതിനുവേണ്ടിയാണ് നാർക്കോട്ടിക് സെൽ സംഘത്തിന് കമ്മീഷണർ അന്വേഷണം കൈമാറിയത്

മുടങ്ങി കിടന്ന അക്കൗണ്ടുകള്‍ പുതുക്കാൻ പലിശ സഹിതം നൽകിയ തുകയും പ്രതികള്‍ തട്ടിയെടുത്തു. പക്ഷെ ഇപ്പോഴും അന്വേഷണം രണ്ടുപേരിലൊതുങ്ങി നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പായതിനാൽ പ്രാഥമിക പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയിട്ടും കേസെടൊപ്പ അന്വേഷണം നടത്തിയില്ല.ഒരു പെൻഷൻ  അക്കൗണ്ടു തുടങ്ങണമെങ്കിൽ ഒരു കരാർ ജീവനക്കാരി മാത്രം വിചാരിച്ചാൽ സാധിക്കില്ല. ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ വരെ അനുമതി നൽകണം. പ്രത്യേക സംഘത്തിൻെറ അന്വേഷണം ഉന്നതരിലേക്കെത്തുമോയെന്നാണ് അറിയേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *