അനധികൃത ഇലക്ട്രിക് സ്കൂട്ടറുകൾ,വാഹനവകുപ്പ് നടപടി തുടങ്ങി

  ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാരുകൾ നൽകുന്ന പ്രോൽസാഹനത്തിന്റെ മറവിൽ വിപണിയിലെത്തുന്ന അനധികൃത ഇലക്ട്രിക് സ്കൂട്ടറുകൾ കണ്ടെത്തി കർശന നടപടിയെടുക്കാൻ മോട്ടർ വാഹനവകുപ്പ് നടപടി തുടങ്ങി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഇത്. 

കേന്ദ്ര മോട്ടർ വാഹന നിയമപ്രകാരം 250 വാട്സിൽ താഴെ കപ്പാസിറ്റിയുള്ള, 25 കി.മീ വരെ മാത്രം വേഗമുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പെർമിറ്റും നികുതിയും ഇൻഷുറൻസും ആവശ്യമില്ല. ഒരു പരിശോധനയും ബാധകമല്ല. ഓടിക്കുന്നയാൾക്ക് ലൈസൻസും വേണ്ട. സൈക്കിൾ വിഭാഗത്തിലാണ് ഇവ ഉൾപ്പെടുത്തിയിട്ടുള്ളത്. 60 കിലോയിൽ താഴെയായിരിക്കും ഇവയുടെ  ഭാരം. 

എന്നാൽ ഇതിന്റെ മറവിൽ വ്യാജ കമ്പനികൾ 250 വാട്സിനു മുകളിൽ കപ്പാസിറ്റിയുളള ബാറ്ററികൾ ഘടിപ്പിച്ച, 50 മുതൽ 75 കി.മീ വരെ വേഗമുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ വ്യാപകമായി രംഗത്തിറക്കുകയാണ്. ചൈനയിൽ നിന്നും മറ്റും യന്ത്രഭാഗങ്ങൾ തമിഴ്നാട്ടിലും കർണാടകയിലും എത്തിച്ച് കൂട്ടിയോജിപ്പിച്ചാണ് വിവിധ കമ്പനിപ്പേരുകളിൽ ഇവ കേരളത്തിലെത്തുന്നത്. ഒരു റജിസ്ട്രേഷനും ഇല്ലാതെ, സർക്കാരിന് ഒരു നികുതിയും അടയ്ക്കാതെ ഇൗ സ്കൂട്ടറുകൾ ഓടുകയും ചെയ്യുന്നു. . ഇൗ സ്കൂട്ടറുകൾക്ക് നിയമപരമായ നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ നിർദേശം

Leave a Reply

Your email address will not be published. Required fields are marked *