നിധി കമ്പനികൾ ലാഭകരമാകുന്നത്  എങ്ങനെ ?

നമ്മുടെ നാട്ടിൽ വിലമതിക്കാനാവാത്ത അമൂലയമായ ഒരു വസ്തുവിനെയാണ് നിധി എന്നു പറയുക. അതുപോലെ 2014  നിധി റൂൾസ് പ്രകാരം കേന്ദ്രസർക്കാർ നടപ്പിൽവരുത്തിയ ധനകാര്യ സ്ഥാപനമാണ് നിധി. തിരിച്ചടയ്ക്കാൻ ശേഷിയുള്ളവർക്ക് മാത്രമേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുകയുള്ളു. വരുമാന രേഖകൾ വേണം. തിരിച്ചടയ്ക്കാൻ  കഴിയുമെങ്കിലും രേഖകളൊന്നും നൽകാൻ  ഇല്ലെങ്കിൽ വായ്പ കിട്ടുമെന്ന പ്രതിക്ഷ വേണ്ട . ഇതിന്പ രിഹാരമായാണ് രാജ്യത്ത് കാലകാലങ്ങളായുള്ള പരസ്പര സഹായ ഫണ്ടുകൾ ഉണ്ടായിരുന്നത്. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള  നിയന്ദ്രണം വന്നതോടെ  നിധിക്ക് തിളക്കമേറുകയാണ്. ഒരുകാലത്ത് കുത്തക ബിസിനസ്സുകാർക്ക് മാത്രം സാധ്യാമായിരുന്ന ഇത്തരം സംരംഭങ്ങൾ ഇന്ന് സാധാരണക്കാരനും തുടങ്ങാൻ കഴിയുന്ന തരത്തിൽ പരിവർത്തനം ചെയ്തത് 2014 നിധി ആക്ട്  കൊണ്ട്  വന്നതിന് ശേഷമാണ്.

 നിധി എന്നാൽ ധനകാര്യ ഭാഷയിൽ  പരസ്പര ബാങ്കിങ്ങ്  സംരംഭം എന്നാണ്.ചുരുക്കത്തിൽ കേന്ദ്ര സർക്കാരിന്റെ നിധി റൂൾസ് 2014 പ്രകാരം  രജിസ്റ്റർചെയ്യപ്പെടുന്ന ഒരു പബ്ലിക്ക് ലിമിറഡ് ഫിനാൻസ് കമ്പനിയാണ് നിധി .

വാണിജ്യ ബാങ്കിലുള്ളതുപോലെ  സേവിങ്സ് , നിക്ഷേപം  ,ദൈനംദിന നിക്ഷേപം, റെക്കറിങ്ങ് നിക്ഷേപം , സ്ഥിര നിക്ഷേപം തുടങ്ങി  വായ്പ അടക്കമുള്ള ഇടപാടുകൾ നടത്താൻ  അനുവാദമുള്ളതുകൊണ്ട് നിധി ഒരു അർദ്ധ ബാങ്കിങ്ങ് സ്ഥാപനമെന്ന നിലയിൽ കേന്ദ്ര സർക്കാരിന്റെമിനിസ്ട്രി ഓഫ്‌  കോർപറേറ്റ്   അഫയേഴ്സിന്റെ പൂർണ്ണനിയന്ദ്രണങ്ങൾക്ക് വിധേയമായാണ് പ്ര വർത്തിക്കുന്നത്.നിക്ഷേപ പലിശ കുറഞ്ഞു വരുന്ന ഇപപ്പാഴത്തെ സാഹചര്യത്തിൽ സാധാരണ നിപക്ഷപകർക്ക് നിധി ആശ്വാസം പകരും .

ബങ്കിംങ്ങ് ഇതര ധനകാര്യ കമ്പനികൾ (എൻ.ബി. എഫ്. സി ) നിപക്ഷപകർക്ക് കൊടുക്കുന്ന പരമാവധി നിക്ഷേപനിരക്കിൽ നിധികൾക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കാവുന്നതാണ്. നമ്മുടെ രാജ്യത്ത് നിധികൾ 10% മുതൽ 12.5% വരെ പലിശ നൽകി സ്ഥിരനിപക്ഷപം സ്വീ കരിച്ചു വരുന്നുണ്ട്. സേവിങ് അക്കൗണ്ടുകൾക്ക് ബാങ്കുകൾ 4% പലിശ നൽകുമ്പോൾ  നിധി കമ്പനികൾക്ക് 6% പലിശ വാഗ്‌ദാനം നൽകാൻഅവകാശമുണ്ട്. ആവർത്തന നിക്ഷേപ പദ്ധതികൾക്ക് (റിക്കറിങ്ങ്  ഡെപ്പോസിറ്റ്) സ്ഥിര നിക്ഷേപനിരക്ക് തന്നെ ബാധകമാണ്. നിധി കമ്പനികൾ സ്ഥിര നിക്ഷേപങ്ങളും ആവർത്തന നിക്ഷേ പങ്ങളും സ്വീകരിക്കുന്നത് നിബന്ധനകൾക്ക്  വിധേയമായാണ്.

1. നിക്ഷേപത്തിന്റെ ചുരുങ്ങിയ കാലാവധി 6 മാസവും പരമാവധി 5 വർഷവുംആയിരിക്കണം.

2. നിക്ഷേപിച്ചു 3 മാസത്തിനുള്ളിൽ നിക്ഷേപതുക പിൻവലിക്കാൻ വ്യവസ്ഥ ഇല്ല.

3. നിക്ഷേപതുക 3 മാസത്തിനു ശേഷം 6 മാസത്തിനകം പിൻവലിക്കുന്ന പക്ഷം പലിശയ്ക്ക്അർഹതയുണ്ടാവുകയ്യില്ല.

4. നിക്ഷേപതുക കാലാവധി എത്തും മുൻപ് പിൻവലിച്ചാൽ നിക്ഷേപിച്ച കാലത്തിന്ബാധകമായ നിരക്കിന്റെ  2 ശതമാനം കുറഞ്ഞനിരക്കിൽ മാത്രമേ പലിശക്ക്അർഹതയുണ്ടാവുകയുള്ളൂ.

5. മരണം സംഭവിക്കുന്ന നിക്ഷേപകരുടെ കാര്യത്തിൽ നിക്ഷേപം കലാവധി തീരും മുൻപേ അവകാശികൾ പിൻവലിക്കുന്ന പക്ഷം മേൽപറഞ്ഞ നിബന്ധന ബാധകമല്ല.

നിധി കമ്പനികൾ ലാഭകരമാകുന്നത്  എങ്ങനെ ?

 നിധി കമ്പനികൾ സമാഹരിക്കുന്ന സേവിങ് ഡെപ്പോസിറ്റിന്  ബാങ്കുകൾ സേവിങ് ഡെപ്പോസിറ്റിന്നൽകുന്ന പലിശയെക്കാൾ രണ്ട് ശതമാനം അധികം നൽകാവുന്നതാണ്

നിധി കമ്പനികൾ സമാഹരിക്കുന്ന റിക്കറിംഗ് ഡെപ്പോസിറ്റു കൾക്കും ഫിക്സഡ് ഡെപ്പോസിറ്റു കൾക്കും ബാങ്കുകൾ നൽകുന്ന പലിശനിരക്കിനെക്കാൾ രണ്ട് ശതമാനം അധികമോ പരമാവധി 12.5% പലിശയോനൽകാവുന്നതാണ്.

 നിധി കമ്പനികളുടെ ഡെപ്പോസിറ്റുകൾക്ക്‌ മേൽ കാണിച്ചപോലെ  പലിശ നൽകുമ്പോൾ നിധി കമ്പനികൾ അംഗങ്ങൾക്ക് നൽകുന്ന ലോണുകൾക്ക് ഡെപ്പോസിറ്റുകൾക്ക്‌ നൽകുന്ന ഉയർന്ന പലിശയെക്കാൾ ( 7.5% ) അധികം പലിശ ഈടാക്കാവുന്നതാണ്. അതായത് ലോണുകൾക്ക് പരമാവധി 20% വരെ പലിശ ഈടാക്കുന്നതിന് നിധി കമ്പനികളെ അനു വധിക്കുന്നുണ്ട്. നിധി നിയമത്തിൽ ലോണുകൾക്ക് വാങ്ങാവുന്ന പരമാവധി പലിശ എന്നത് റിസർവ്വ് ബാങ്ക് ഡെപ്പോസിറ്റുകൾക്ക്‌ നിശ്ചയിച്ചിട്ടുള്ള ഉയ ർന്ന പലിശയായ 12.5% പലിശയെക്കാൾ 7.5% കൂട്ടി ആകെ 20% വരെവാങ്ങാവുന്നതാണ്.  ഇങ്ങനെ ഡെപ്പോസിറ്റുകൾക്ക്‌  നിധി കമ്പനികൾ നൽകുന്ന പലിശനിരക്കും, ലോണുകൾക്ക്  നിധി കമ്പനികൾ വാങ്ങുന്ന പലിശനിരക്കും കണക്കാക്കുമ്പോൾ നിധി കമ്പനികൾക്ക് അറ്റദായകമായി 10% മുതൽ 12% ശരാശരി ലാഭം പ്രതീക്ഷിക്കാവുന്നതാണ് ‘ അതിനാൽ ചിട്ടി കമ്പനികളുമായി തുലനം ചെയുമ്പോൾ നിധികമ്പനികളുടെ ലാഭ സാധ്യത വളരെ പ്രതീക്ഷ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *