ഒന്നിലേറെ വീടുകളുള്ളവര്‍ക്കും അടച്ചിട്ട വീടുകൾക്കും അധിക നികുതി

ഒന്നിലേറെ വീടുകളുള്ളവര്‍ക്കും അടച്ചിട്ട വീടുകൾക്കും അധിക നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബജറ്റ് തീരുമാനത്തിൽ വിശദീകരണവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തദ്ദേശ സ്വയംഭരണ വകുപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്യത്തിന്‍റെ അധിക നികുതി സാധാരണക്കാര്‍ക്ക് ബാധ്യതയാകില്ല. 500 രൂപയ്ക്കും 1,000 രൂപയ്ക്കും മുകളില്‍ വിലയുള്ളവയ്ക്കു മാത്രമാണ് വര്‍ധനയെന്നും ധനമന്ത്രി പറഞ്ഞു.

‘‘ഒന്നിലേറെ വീടുകൾ ഉള്ളവർക്ക് നികുതി ഏർപ്പെടുത്തും എന്നല്ല പറഞ്ഞത്. അതൊരു നിർദ്ദേശമാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ചില അഭിപ്രായങ്ങൾ കൂടിയാണത്. കാരണം, കേരളത്തിൽ 11 മുതൽ 18 ലക്ഷം വരെ വീടുകൾ അടഞ്ഞു കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഒന്നിലധികം വീടു കൈവശമുള്ളവരുടെ നികുതി ഘടനയെക്കുറിച്ച് കാര്യമായ പരിശോധനകൾ നടന്നിട്ടില്ല. അതേക്കുറിച്ചാണ് ബജറ്റിൽ പറയുന്നത്.

ഇത് തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിക്കേണ്ട മേഖലയാണ്. നിയമനിർമാണമല്ല ഉദ്ദേശിച്ചത്. സംസ്ഥാന ഖജനാവിലേക്ക് വരുന്ന പണവുമല്ലത്. ഇന്ത്യയിൽ ജിഎസ്ടി സമ്പ്രദായം വന്നശേഷം കൂടുതൽ നികുതി സംബന്ധമായ അധികാരങ്ങളുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് വളരെയധികം പരിമിതികളുണ്ട്. പക്ഷേ, അവർക്ക് നികുതി ഏർപ്പെടുത്താവുന്ന കുറേയേറെ മേഖലകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *