പുതുതായി വാങ്ങുന്ന മോട്ടോര്‍ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രൈവറ്റ് സർവീസ് വാഹനങ്ങളുടെയും നിരക്കില്‍ ചുവടെ പറയും പ്രകാരം വർധനവ് വരുത്തുന്നു
5 ലക്ഷം വരെ വിലയുള്ളവ – 1% വർധനവ്
5 ലക്ഷം മുതല്‍ 15 ലക്ഷം വരെ – 2% വർധനവ്
15 ലക്ഷം മുതല്‍ 20 ലക്ഷം വരെ – 1% വർധനവ്
20 ലക്ഷം മുതല്‍ 30 ലക്ഷം വരെ – 1% വർധനവ്
30 ലക്ഷത്തിന് മുകളില്‍ – 1% വർധനവ്
പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടര്‍ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടര്‍ ക്യാബ് എന്നിവയ്ക്ക് നിലവില്‍ വാഹന വിലയുടെ 6% മുതല്‍ 20% വരെയുള്ള തുകയാണ് ഒറ്റത്തവണ നികുതിയായി ഈടാക്കി വരുന്നത്. ഇത്തരം വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഇലക്ട്രിക് സ്വകാര്യ വാഹനങ്ങളുടെ നികുതിയ്ക്ക് തുല്യമായി വാഹന വിലയുടെ 5% ആയി കുറയ്ക്കുന്നു