ബഡ്ജറ്റിൽ മെഡിസെപ്പിന് 405കോടി, കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിക്കായി  574.5 കോടി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് സംസ്ഥാനത്തെ 480 ആശുപത്രികളിൽ ലഭ്യമാകുമെന്ന് ധനമന്ത്രി. ഈ ആശുപത്രികളുമായി കരാർ ആയിട്ടുണ്ട്. പദ്ധതിക്കായി ആറ് മാസത്തിനിടെ 405 കോടി രൂപ അനുവദിച്ചു. അടിയന്തര അവയവമാറ്റ ശസ്ത്രക്രിയക്ക് 30 കോടി രൂപയുടെ കോർപ്പസ് ഫണ്ട് ഉണ്ടെന്നും ധനമന്ത്രി അറിയിച്ചു

പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. മുൻ വർഷത്തേക്കാൾ കോടി 196.6 കോടി രൂപ അധികം ആണിത്. കൊവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം ചെയ്യാൻ 5 കോടി വകയിരുത്തി. ഹെൽത്ത് ഹബ്ബായി സംസ്ഥാനത്തെ മാറ്റും. ഇതിനായി കെയർ പോളിസി നടപ്പാക്കും. ഇതിനായി 30കോടി രൂപ വകയിരുത്തി. എല്ലാ ജില്ലാ ആശുപത്രികളിലും ക്യാൻസർ ചികിത്സ കേന്ദ്രങ്ങൾ ഉറപ്പാക്കും. പകർച്ച വ്യാധി പ്രതിരോധത്തിന് 11 കോടി വകയിരുത്തി. 

പേവിഷ ബാധക്കെതിരെ തദ്ദേശീയ വാക്സിൻ വികസിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്കമാക്കി. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന‍റെ അടക്കം സഹായത്തോടെയാണ് തദ്ദേശീയ വാക്സീൻ വികസിപ്പിക്കുക. ഇതിനായി 5കോടി രൂപ വകയിരുത്തി. 

Leave a Reply

Your email address will not be published. Required fields are marked *