16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഇതുവരെ വാരിയത് 230 കോടി രൂപയാണ്. ആഗോള കലക്‌ഷൻ ഇതിനു മുകളിലാണ്.
#Kantara
കാന്താര. കെജിഎഫിനു ശേഷം ഒരിക്കൽ കൂടി കന്നഡ സിനിമ രാജ്യമാകെ ചർച്ചയാകുകയാണ്. സിനിമയിലെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ മുൻകാല ചിത്രങ്ങൾ ആളുകൾ തപ്പിയെടുത്തു കാണുന്നു.
കേരളത്തിലാണെങ്കിൽ സിനിമയുടെ സംഗീതത്തെച്ചൊല്ലിയും വിവാദം കത്തുകയാണ്. കിറിക്ക് പാർട്ടിയും അവനേ ശ്രീമൻനാരായണയും കെജിഎഫും ഗരുഡ ഗമന ഋഷഭ വാഹനയും കടന്ന് കന്നഡ സിനിമ പുതുവഴി വെട്ടിയപ്പോൾ പിറന്ന അദ്ഭുതമാണ് കാന്താര. പഞ്ചുരുളിയുടെ ഭയപ്പെടുത്തുന്ന അലർച്ച തിയറ്റർ വിട്ടിറങ്ങിയാലും കാഴ്ചക്കാരനെ വിട്ടുപോകില്ല. ഛായാഗ്രഹണവും ഗ്രാഫിക്സും സംവിധാനവും ഒന്നാന്തരമായ കാന്താരയിൽ ഏറ്റവും മികച്ച തിയറ്റർ അനുഭവമാണു സിനിമ നൽകുന്നത്. സിനിമാ മേഖല ഇതുവരെ പറയാതിരുന്ന തുളുനാട്ടിന്റെ വിശ്വാസങ്ങളാണ് മലയാളികളെയടക്കം തിയറ്ററിൽ പിടിച്ചിരുത്തുന്ന എക്സ് ഫാക്ടർ.