ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻറെ ഭാഗമായി ഇന്ത്യയിലേക്ക് ആദ്യമായി സ്വർണ ഇറക്കുമതി നടത്തുന്ന ആദ്യത്തെ ജ്വല്ലറിയായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാറി. കരാറിൻ്റെ ഭാഗമായി ഒരു ശതമാനം നികുതി ഇളവോടെ ഐസിഐസിഐ ബാങ്ക് മുഖേന 25 കിലോഗ്രാം സ്വർണമാണ് മലബാർ ഇറക്കുമതി ചെയ്തത്.
കയറ്റുമതിയിലെന്നപോലെ ഇറക്കുമതിയിലും ആദ്യ ഗുണഭോക്താവായി മാറിയതോടെ ചരിത്രനേട്ടമാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൈവരിച്ചിരിക്കുന്നതെന്ന് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.