ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണ്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം ഭദ്രമായ നിലയില്‍ വളരുന്നു.
പ്രഖ്യാപനങ്ങൾ:
പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ലഭിക്കും. ഇതിന്റെ രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും. 81 കോടി ജനങ്ങൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും.
മൂന്നു ഘടകങ്ങളിലാണ് ഊന്നൽ.
1. പൗരന്മാർക്ക് അവസരങ്ങൾ വർധിപ്പിക്കൽ – യുവാക്കൾക്ക് മുൻഗണന,
2. സാമ്പത്തിക വളർച്ചയും തൊഴിലും വർധിപ്പിക്കൽ, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ.
3.സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ സമ്പദ്ഘടനയാണ് ലക്ഷ്യം. ∙ 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റൈസ് ചെയ്യും, 2,516 കോടി രൂപ വകയിരുത്തി.
ബജറ്റ് മുൻഗണനകൾ
കൃഷിക്ക് ഐടി അധിഷ്ഠിത അടിസ്ഥാാന വികസനം, കാർഷിക സ്റ്റാർട്ടപ്പ് ഫണ്ട്.
2200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പാക്കേജ്.
സുസ്ഥിരവികസനം – എല്ലാ വിഭാഗങ്ങളിലേക്കും വികസനം എത്തിക്കൽ,
എല്ലാവരെയും ഉൾക്കൊണ്ട് വികസനം, കാർഷിക വികസനം ,യുവജനക്ഷേമം, സാമ്പത്തിക സ്ഥിരത, ലക്ഷ്യം നേടൽ, അടിസ്ഥാന സൗകര്യം,സാധ്യതകളുടെ ഉപയോഗം ഉറപ്പാക്കൽ, വൈദ്യശാസ്ത്ര മേഖലയിൽ നൈപുണ്യ വികസന പദ്ധതി, ആദിവാസി മേഖലയിൽ അരിവാൾ രോഗ നിർമാർജന പദ്ധതി,കുട്ടികൾക്കും കൗമാരക്കാർക്കും ഡിജിറ്റൽ ലൈബ്രറി, 157 പുതിയ നഴ്സിങ് കോളജുകൾ, പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും ,റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ.
ബജറ്റ് തുടരുന്നു……..