സുരക്ഷിതമായും കൃത്യമായും വരുമാനം ലഭിക്കുന്ന നിക്ഷേപ മാർഗങ്ങളാണ് റിട്ടയർമെന്റ് ജീവിതം ആനന്ദകരമാക്കാൻ തിരഞ്ഞെടുക്കേണ്ടത്. വിപണി സാഹചര്യങ്ങൾ, പലിശനിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ, വിലപ്പെരുപ്പം എന്നിവയെക്കുറിച്ചൊന്നും ആശങ്കയില്ലാതെ, കൃത്യമായ വരുമാനം ലക്ഷ്യംവയ്ക്കുന്ന പദ്ധതികൾ റിട്ടയർമെന്റ് ജീവിതത്തെ കൂടുതൽ സന്തോഷകരമാക്കും. റിട്ടയർമെന്റ് ജീവിതത്തിൽ സാമ്പത്തിക സുരക്ഷയൊരുക്കുന്ന പ്രധാൻമന്ത്രി വയ വന്ദന യോജനയെ (പിഎംവിവിവൈ) പരിചയപ്പെടാം.
പെൻഷൻ പദ്ധതിക്ക് 10 വർഷത്തേക്ക് നിലവിൽ 7.4 ശതമാനമാണ് പലിശ. വാർഷിക പെൻഷൻ പദ്ധതിയാണെങ്കിൽ 7.66%. തിരഞ്ഞെടുക്കുന്ന പ്ലാൻ അനുസരിച്ച് നിശ്ചിത തുക നിക്ഷേപിച്ചതിന് ശേഷം ഒരു വർഷം കഴിയുമ്പോഴോ, ആറു മാസത്തിലോ, മൂന്നു മാസത്തിലോ, അടുത്ത മാസം തന്നെയോ പെൻഷന്റെ ആദ്യഗഡു ലഭിക്കും. പലിശവരുമാനത്തിന് ആദായനികുതി ബാധകം.
കൂടുതൽ വിവരങ്ങൾക് 7902266572