ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് വിപണിയിലേക്ക്. ഏറ്റവും പുതിയ സ്മാർട് വാച്ചിൽ 1.39 ഇഞ്ച് (240×240 പിക്സൽ) എൽസിഡി ഡിസ്പ്ലേയുണ്ട്, കൂടാതെ ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമുണ്ട്. ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് 120-ലധികം സ്‌പോർട്‌സ് മോഡുകളുമായാണ് വരുന്നത്.
ഫയർ – ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ചിന്റെ ഇന്ത്യയിലെ വില 1,999 രൂപയാണ്. ഫയർ-ബോൾട്ട് വെബ്സൈറ്റ് വഴിയും ഫ്ലിപ്കാർട്ട് ഇന്ത്യ വഴിയും പുതിയ വാച്ച് വാങ്ങാം. ബ്ലാക്ക്, ബ്ലൂ, റെഡ്, ഗ്രേ, പിങ്ക്, ടീൽ എന്നിങ്ങനെ ആറ് വ്യത്യസ്ത നിറങ്ങളിലാണ് ഫയർ-ബോൾട്ട് ടോക്ക് അൾട്രാ സ്മാർട് വാച്ച് അവതരിപ്പിച്ചത്.
1.39 ഇഞ്ച് (240×240 പിക്സൽ) എൽസിഡി ഡിസ്‌പ്ലേയിൽ നിന്ന് നേരിട്ട് ഫോൺ കോളുകൾ വിളിക്കാനും സ്വീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ബ്ലൂടൂത്ത് കോളിങ് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന്. ഫയർ-ബോൾട്ട് പറയുന്നതനുസരിച്ച് ഈ വാച്ചിൽ ഗൂഗിൾ അസിസ്റ്റന്റ്, സിരി തുടങ്ങിയ എഐ വോയ്‌സ് അസിസ്റ്റന്റുകളുടെ പിന്തുണയും ഉണ്ട്.
ഓട്ടം, സൈക്ലിങ്, നീന്തൽ എന്നിവയുൾപ്പെടെ 123 സ്പോർട്സ് മോഡുകളും സ്മാർട് വാച്ചിൽ ലഭ്യമാണ്. ഇത് SpO2 മോണിറ്ററിങ്, ഡൈനാമിക് ഹൃദയമിടിപ്പ് ട്രാക്കിങ്, ഉറക്ക നിരീക്ഷണം എന്നിവയുടെ ഡേറ്റയും നൽകുന്നു. ഫയർ-ബോൾട്ട് ടോക്ക് അൾട്രയ്ക്ക് പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68 റേറ്റിങും ഉണ്ട്.
ഫയർ-ബോൾട്ട് ടോക്ക് അൾട്രായും ബിൽറ്റ്-ഇൻ ഗെയിമുകൾക്കൊപ്പമാണ് വരുന്നത്. ഒരൊറ്റ ചാർജിൽ ഏഴ് ദിവസം വരെ ബാറ്ററി നിലനിൽക്കുമെന്ന് ഫ്ലിപ്കാർട്ട് ലിസ്‌റ്റിങ് പേജിൽ പറയുന്നത്. ഫുൾ ചാർജ് ചെയ്യാൻ ഏകദേശം 120 മിനിറ്റ് എടുക്കും. വെയറബിളിന് നൂറിലധികം ക്ലൗഡ് വാച്ച് ഫെയ്‌സുകളുള്ള ഒരു സ്മാർട് യുഐ ഇന്റർഫേസ് ഉണ്ട്. ക്യാമറ, മ്യൂസിക് പ്ലേബാക്ക് എന്നിവയ്‌ക്കൊപ്പം കാലാവസ്ഥ ട്രാക്ക് ചെയ്യാനും ഗെയിമുകൾ കളിക്കാനും കഴിയുന്ന സ്‌മാർട് കണ്ട്രോളും ഇതിലുണ്ട്. 80 ഗ്രാം ആണ് വാച്ചിന്റെ ഭാരം.