ഓഹരി രൂപത്തിൽ സ്വർണം വാങ്ങാനും വിൽക്കാനും സാധിക്കുന്ന ഇലക്ട്രോണിക് ഗോൾഡ് റസീപ്റ്(ഇജിആർ) ബിഎസ്ഇ അവതരിപ്പിച്ചു.
ദീപാവലിയോട് അനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരത്തിലാണ് 995,999 ശുദ്ധിയുള്ള സ്വർണ്ണ ഇടപാടുകൾ അവതരിപ്പിച്ചത്. ഒരു ഗ്രാമും അതിൻറെ ഗുണിതങ്ങളുമായി വ്യാപാരം നടത്താം. 10 ഗ്രാമും അതിൻറെ ഗുണിതങ്ങളും, 100 ഗ്രാം എന്നിങ്ങനെ ഫിസിക്കൽ രൂപത്തിൽ സ്വർണം തിരിച്ചെടുക്കാം.