കേരളം, BSNL വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തിൽ

പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎലിന് ഒരുകോടിയിലേറെ മൊബൈൽ വരിക്കാറുള്ള ആകെ 2 സംസ്ഥാനങ്ങളിൽ ഒന്ന് കേരളം. വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് ആണ് മറ്റൊന്ന്. ടെലികോം നിയന്ത്രണ അതോറിറ്റി(ട്രായ്) പുറത്തിറക്കിയ,ഓഗസ്റ്റിലെ കണക്കനുസരിച്ച് കേരളത്തിൽ 1,01,84,966 വരിക്കാരുണ്ട്.
വരിക്കാരുടെ എണ്ണത്തിൽ ഇവിടെ രണ്ടാം സ്ഥാനത്താണെന്ന പ്രത്യേകതയുമുണ്ട്. മിക്ക സംസ്ഥാനങ്ങളിലും മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ട ബിഎസ്എൻഎൽ കേരളത്തിൽ വോഡഫോൺ ഐഡിയയുടെ മാത്രം പിന്നിലാണ്.

1,06,4,914 വരിക്കാരുള്ള ഉത്തർപ്രദേശ് (കിഴക്കൻ ജില്ലകൾ)സർക്കിളിൽ ബിഎസ്എൻഎൽ നാലാം സ്ഥാനത്തു മാത്രം. ഉത്തർപ്രദേശിലെ ബാക്കി ജില്ലകളും ഉത്തരാഖണ്ഡ് സംസ്ഥാനവും ഉൾപ്പെടുന്ന യുപി ബെസ്റ്റ് സർക്കിളിലും നാലാം സ്ഥാനത്താണ് (വരിക്കാർ 57,36,206).
വോഡഫോൺ ഐഡിയ ഒന്നാം സ്ഥാനത്തുള്ള ഒരേയൊരു സംസ്ഥാനവും കേരളമാണ്. വരിക്കാർ 1,50,78,888. സംസ്ഥാനത്ത് ആദ്യം മൊബൈൽ ടെലികോം സേവനം എത്തിച്ചത് ഐഡിയയും ബിഎസ്എൻഎലും ആയതിൻ്റെ നേട്ടം ഇപ്പോഴും അവർക്കുണ്ട് എന്നു പറയാം, വരിക്കാരുടെ എണ്ണം കുറഞ്ഞു വരികയാണെങ്കിലും.

മലയോര ജില്ലകളിൽ ‘ റേഞ്ച് ‘ കൂടുതലുള്ളതും നേട്ടമാണ്. കേരളത്തിൽ ഏറ്റവും ഒടുവിൽ സേവനം തുടങ്ങിയ റിലയൻസ് ജിയോയ്ക്ക് ഇപ്പോൾ 96,86,259 വരിക്കാരുണ്ട്. ബിഎസ്എൻഎലുമായുള്ള വ്യത്യാസം 4,98,707.എയർടെൽ 78,08,380 വരിക്കാരുമായി നാലാം സ്ഥാനത്താണ്.
സംസ്ഥാനത്ത് ആകെ 4,27,58,645 മൊബൈൽ കണക്ഷനുകളാണുള്ളത്. ജൂലെയിലെക്കാൾ 73,302 കുറവാണിത്. എല്ലാ കമ്പനികൾക്കും വരിക്കാർ കുറയുകയാണുണ്ടായത്.
രാജ്യത്താകെ 114.91 കോടി മൊബൈൽ വരിക്കാരാണുള്ളത്.10,81,415 വരിക്കാർ ജൂലൈയിലെക്കാൾ കൂടി.

Leave a Reply

Your email address will not be published. Required fields are marked *