കൂടുതൽ ഉരുപ്പടികൾ തപാലിൽ അയയ്ക്കാനുള്ളവരിൽനിന്നു ജീവനക്കാർ നേരിട്ടു ചെന്ന് സ്വീകരിക്കുന്ന പദ്ധതി റെയിൽവേ മെയിൽ സർവീസ് (ആർഎംഎസ്) ആരംഭിച്ചു. ധനകാര്യ, വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണു പദ്ധതി. ജീവനക്കാർ സ്ഥാപനത്തിലെത്തി തപാൽ സ്വീകരിച്ച് ട്രെയിനിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനു തപാൽ നിരക്കു മാത്രമാണ് ഈടാക്കുക. കുറിയർ സ്ഥാപനങ്ങളെക്കാൾ വേഗത്തിൽ തപാൽനീക്കം നടത്തുകയാണു ലക്ഷ്യം. സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ആർഎംഎസ് സേവനം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.