ഹീലിൽ 11 കോടി രൂപ നിക്ഷേപം
ആരോഗ്യ എഫ്എംസിജി ഉൽപന്നകമ്പനിയ ഹീൽ 11 കോടി രൂപ മൂലധനസമാഹരണം നടത്തി. കൊച്ചി സ്വദേശി രാഹുൽ ഏബ്രഹാം മാമ്മൻ രൂപം നൽകിയ സ്റ്റാർട്ടപ്പ് കമ്പനിയിൽ ഹെഡ്ജ് ഇക്വിറ്റിസ് എംഡി അലക്സ് കെ ബാബുവും ഏയ്ഞ്ചൽ നിക്ഷേപകൻ രവീന്ദ്രനാഥ് കമ്മത്തും ഉൾപ്പെടെ 13 പേർ ചേർന്നാണ് 11 കോടി ഫണ്ട് നിക്ഷേപിച്ചത്. ക്ലീനിങ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ഓറോക്ലീനക്സ്, സോപ്പുണ്ടാക്കുന്ന ലോറ എന്നീ കമ്പനികൾ ഏറ്റെടുക്കാനാണ് ഫണ്ട് ഉപയോഗിക്കുകയെന്ന് രാഹുൽ മാമ്മൻ പറഞ്ഞു.
ഐഐഎം അഹമ്മദാബാദിൽ നിന്ന് എംബിഎ നേടിയ രാഹുൽ ഓഫ്‌ലൈൻ വില്പനയ്ക്കാണ് ഊന്നൽ നൽകുന്നത്. ദുബായിൽ നിന്നുള്ള ടിഷ്യൂപേപ്പർ, ശ്രീലങ്കയിൽ നിന്നുള്ള കുമാരിക ഹെയർ ഓയിൽ, തൈക്കാട് മൂസിൻ്റെ നാൽപ്പാമര സോപ്പ് തുടങ്ങി ഉൽപ്പന്നങ്ങളും ക്ലീനിംഗ് ദ്രാവകങ്ങളും ഹീൽ പുറത്തിറക്കുന്നു. നിലവിൽ 50 കോടി രൂപയാണ് വിറ്റുവരവ്.