ലോകത്തിലെ ഏറ്റവും വലിയ ധനികനായ ബെർണാഡ് അർനോൾട്ടിന്റെ മകൾ  ഡിയോർ ഫാഷൻ ഹൗസിന്റെ തലപ്പത്തേക്ക്

ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർനോൾട്ട് തന്റെ മകൾ ഡെൽഫിനെ ഡിയോർ ഫാഷൻ ഹൗസിന്റെ തലപ്പത്തേക്ക് നിയമിച്ചു. 2018 മുതൽ ഡിയോറിന്റെ തലവനായിരുന്ന പിയെട്രോ ബെക്കാരി ലൂയി വിറ്റൺ സിഇഒ മൈക്കൽ ബർക്കിന് പകരക്കാരനാകും. ഫെബ്രുവരി 1 മുതൽ ആയിരിക്കും ചുമതലകൾ മാറുക. 

ഡിയോർ ഫാഷൻ ഹൗസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഡെൽഫിൻ 2013 മുതൽ ലൂയിസ് വിറ്റണിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്. മുമ്പ്, ഡെൽഫിൻ  ക്രിസ്റ്റ്യൻ ഡിയർ കോച്ചറിൽ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു.കഴിഞ്ഞ വർഷം അവസാനം ലോക സമ്പന്നരിൽ ഒന്നാം സ്ഥാനം അടക്കി വാണിരുന്ന ഇലോൺ മാസ്കിന്റെ ആസ്തി കുത്തനെ ഇടിഞ്ഞതോടെ 73 കാരനായ ബെർണാഡ് അർനോൾട്ട് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി മാറിയിരുന്നു. 

ഡെൽഫിന്റെ ദീർഘവീക്ഷണവും താരതമ്യപ്പെടുത്താനാവാത്ത അനുഭവവും ക്രിസ്റ്റ്യൻ ഡിയോറിന്റെ തുടർ വികസന ത്തിൽ നിർണായക സ്വത്തായിരിക്കും എന്ന് ബെർണാഡ് അർനോൾട്ട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി ഡിയോറിന്റെ തലവനെന്ന നിലയിൽ ബെക്കാരി നടത്തിയ  പ്രവർത്തനത്തെ ബെർണാഡ് അർനോൾട്ട് പ്രശംസിച്ചു.ലൂയി വിറ്റണിനെ ഇതിലും വലിയ വിജയത്തിലേക്ക് ബെക്കാരി നയിക്കുമെന്ന് ആർക്കും സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *