ചൈനയിൽ നിന്നുമുള്ള ഇറക്കുമതി കുറച്ച് ഇന്ത്യ. ചൈനീസ് ഇറക്കുമതിയിൽ വമ്പൻ ഇടിവ്

ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ഇടിവ്. 2021 നവംബറിനെ അപേക്ഷിച്ച് 2022 നവംബറിൽ രാജ്യത്തേക്കുള്ള ഇറക്കുമതി 5.42 ശതമാനം കുറഞ്ഞു. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ചൈനയിൽ നിന്നുള്ള ഇറക്കുമതി 2021 നവംബറിൽ  8.08 ബില്യൺ ഡോളറായിരുന്നു. എന്നാൽ ഇത് 2022 നവംബറിൽ 7.65 ബില്യൺ ഡോളറായി കുറഞ്ഞു, 

ഇലക്ട്രോണിക് ചരക്കുകളാണ് ചൈനയിൽ നിന്നും കൂടുതലായി ഇന്ത്യയിൽ എത്താറുണ്ടായിരുന്നത്. ഇതിൽ തന്നെയാണ് കുറവ് വന്നിരിക്കുന്നതും. പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, യൂറിയ, ഡയമോണിയം ഫോസ്ഫേറ്റ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ പ്രധാന ഇനങ്ങളിൽ ചിലത്.2022-23 സാമ്പത്തിക വർഷത്തിൽ ഇത് തുടർച്ചയായ രണ്ടാം മാസമാണ് ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 8.70 ബില്യൺ ഡോളറിൽ നിന്ന് 7.85 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *