വായ്പ എടുത്തവരെ ശല്യം ചെയ്യരുത്

തിരിച്ചടവ് മുടങ്ങിയാൽ ഉള്ള റിക്കവറി നടപടികൾക്കായി വായ്പ എടുത്ത ആളെ രാവിലെ 8 നു  മുൻപും വൈകിട്ട് 7 നു  ശേഷവും തുടരെ വിളിച്ച് ശല്യപ്പെടുത്താൻ പാടില്ലെന്ന് റിസർവ് ബാങ്ക്. ഇത് എല്ലാ ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സംസ്ഥാനങ്ങൾക്കും ബാധകമാണ്.

 ഭീഷണിപ്പെടുത്താനോ  ശല്യം ചെയ്യാനോ അപമാനിക്കാനോ പാടില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്വകാര്യതയിലേക്ക് കടന്നു  കയറരുത്. സന്ദേശങ്ങൾ മൊബൈൽ ഫോൺ വഴിയോ സമൂഹ മാധ്യമങ്ങൾ വഴിയോ അയക്കാൻ പാടില്ല

 *  തിരിച്ചടവ് മുടങ്ങിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകരുത്.

*  റിക്കവറി ഏജൻസികളുടെ ഉത്തരവാദിത്വം ധനകാര്യ സ്ഥാപനത്തിനും വായ്പ കുടിശ്ശിക തിരിച്ചുപിടിക്കുന്ന  അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനികൾക്കും (എആർസി) ഉത്തരവ് ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *