വിദ്യാഭ്യാസ വായ്പ അറിയേണ്ടതെല്ലാം

സാധാരണയായി ഈടുള്ള വായ്പകളേക്കാൾ ഈടില്ലാത്ത വായ്പക്ക് പലിശ നിരക്കുകൾ കൂടുതലായിരിക്കും. പൊതുമേഖലാ ബാങ്കുകളേക്കാൾ സ്വകാര്യ മേഖലയിലെ ബാങ്കുകളും, ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങളുമാണ് ഈടില്ലാത്ത വായ്പകൾ കൂടുതൽ നൽകുന്നത്. പൊതുമേഖലാ ബാങ്കുകൾ ഇന്ത്യയിൽ പഠിക്കുന്നതിന് 4  ലക്ഷം വരെയും, വിദേശ പഠനത്തിന് 7 .5 ലക്ഷം വരെയും ഈടില്ലാത്ത വായ്പകൾ നൽകും. എന്നാൽ സ്വകാര്യ ബാങ്കുകൾ ഇന്ത്യയിൽ പഠിക്കുന്നതിനു 20 ലക്ഷം വരെയും, വിദേശ പഠനത്തിന് 40 ലക്ഷം വരെയും ഈടില്ലാതെ വായ്പ നൽകുന്നുണ്ട്. എന്നാൽ ഓരോ സ്വകാര്യ ബാങ്കുകളും ഇതിനു വെക്കുന്ന നിബന്ധനകൾ വ്യത്യാസമുണ്ട്. രക്ത ബന്ധമുള്ള ബന്ധുക്കളെ സഹ അപേക്ഷകരായി മാത്രം നൽകുന്ന ഈടില്ലാത്ത  വായ്പകളുണ്ട്. വായ്പ്പയെടുക്കുന്നതിനു മുൻപായി കാര്യങ്ങൾ മനസ്സിലാക്കി വിവേകത്തോടെ തീരുമാനമെടുക്കുക. 

സവിശേഷതകൾ 

നിരവധി രാജ്യങ്ങളിൽ  കോഴ്‌സുകൾക്ക് അപേക്ഷിക്കാം.പല വിദേശ സർവകലാശാലകളും ഇത്തരം വായ്പകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്.   ഈടില്ലാതെയുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് സാധാരണയായി 10.50% മുതൽ 14% വരെയാണ്.ഈ വായ്പകൾ അവധിക്കാല കാലയളവില്ലാതെയാണ് ലഭിക്കുന്നത് .

40 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ ഈടില്ലാതെ വിദ്യാർത്ഥിക്ക് വായ്പ ലഭിക്കും.പ്രവേശനത്തിന് മുമ്പ് വായ്പ ലഭിക്കും.മോറട്ടോറിയം കാലയളവിൽ ഇഎംഐ അടയ്‌ക്കേണ്ടതില്ല. വിദ്യാർത്ഥികൾക്ക് ടോപ്പ്-അപ്പ് ലോണുകളും ലഭിക്കും.മുൻകൂർ പേയ്‌മെന്റ് പിഴയില്ല .വ്യത്യസ്ത രീതിയിലുള്ള തിരിച്ചടവ് ഓപ്ഷൻ ലഭിക്കും.

ഈടില്ലാതെ വായ്പ ലഭിക്കുന്നതിനുള്ള മാനദണ്ഡം 

എല്ലാ ബാധ്യതകൾക്കും ചെലവുകൾക്കും ശേഷം വാർഷിക വരുമാനം 4 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കണം

സഹ-അപേക്ഷകന് 700-ൽ കൂടുതൽ CIBIL സ്കോർ ഉണ്ടായിരിക്കണം

യു‌എസ്‌എയിലെ പഠനത്തിന്, വിദ്യാർത്ഥികൾക്ക് 300-ൽ കൂടുതൽ GRE സ്‌കോർ ഉണ്ടായിരിക്കണം.മറ്റെല്ലാ രാജ്യങ്ങൾക്കും, IELTS സ്കോർ 6 അല്ലെങ്കിൽ 6.5 ബാൻഡുകൾക്ക് മുകളിലായിരിക്കണം

അപേക്ഷകന്റെ രക്ഷിതാക്കൾക്ക് അവരുടേതായ താമസസ്ഥലം ഉണ്ടായിരിക്കണം

പാത് വേ കോഴ്സ്, ഫൗണ്ടേഷൻ കോഴ്സുകൾ, ഇന്റഗ്രേറ്റഡ് കോഴ്സുകൾ, യുജി ബിരുദം അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ, എംബിബിഎസ് ബിരുദം, പൈലറ്റ് എവിയേഷൻ പ്രോഗ്രാമുകൾ എന്നിവക്കായി വായ്പ ലഭിക്കില്ല.

സമർപ്പിക്കേണ്ട രേഖകൾ 

∙ട്യൂഷൻ ഫീസ് പരാമർശിക്കുന്ന യൂണിവേഴ്സിറ്റി ഓഫർ ലെറ്റർ

∙അക്കാദമിക് രേഖകൾ

∙തൊഴിൽ രേഖകൾ

∙അപേക്ഷകന്റെയും സഹ-അപേക്ഷകന്റെയും കെവൈസി രേഖകൾ

ഇലക്‌ട്രിക് ബില്ലിനൊപ്പം വിലാസ തെളിവും

∙ശമ്പളമുള്ള സഹ-അപേക്ഷകൻ ഐടിആർ,ഫോം 16,ശമ്പള സ്ലിപ്പ്,ശമ്പള അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ നൽകണം 

Leave a Reply

Your email address will not be published. Required fields are marked *