എൻപിഎസി യുപിഐ വഴി പണമടയ്ക്കാം

ദേശീയ പെൻഷൻ പദ്ധതി(NPS)യിൽ ഡി-റെമിറ്റ് രീതിയിൽ യുപിഐയിലൂടെ പണമടയ്ക്കാം.  ഉപയോക്താവിൻറെ അക്കൗണ്ടിൽനിന്ന് ഇടനില ഇല്ലാതെ നേരിട്ട് എൻപിഎസ് ട്രസ്റ്റി ബാങ്കിൻറെ അക്കൗണ്ടിലേക്ക് ഉള്ള ഇടപാട് രീതിയാണ് ഡി-റെമിറ്റ്.

PFRDA.15digitVirtualAccount@axisbank എന്ന യുപിഐ വിലാസമാണ് പണമടയ്ക്കാൻ ഉപയോഗിക്കേണ്ടത്. ഇതിൽ 15digitVirtualAccount@axisbank എന്നതിനുപകരം ഡി-റെമിറ്റ്  വെർച്ച്വൽ അക്കൗണ്ട് നൽകുക(6001,6002  എന്നീ സംഖ്യകളിൽ തുടങ്ങുന്നത്). ഇത് പെർമനൻറെ അക്കൗണ്ട് നമ്പറിൽ നിന്നും വ്യത്യസ്തമാണ്.  ടിയർ 1 ടിയർ 2 എൻപിഎസ്  അക്കൗണ്ടുകൾക്ക് വെർച്ച്വൽ അക്കൗണ്ട് നമ്പർ വ്യത്യസ്തമായിരിക്കും

രാവിലെ 9.30 വരെ ലഭിക്കുന്ന തുക ആ ദിവസത്തെ നിക്ഷേപമായും അത് കഴിഞ്ഞുള്ള അടുത്ത ദിവസത്തെ നിക്ഷേപമായും കണക്കാക്കും. കുറഞ്ഞത് 500 രൂപയെങ്കിലും വിഹിതമായി അടയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *