വായ്പ എടുക്കാൻ പലർക്കും താൽപര്യമാണ്.അനുവദിച്ചു കിട്ടും വരെ അതിനായി എത്ര വേണമെങ്കിലും ബുദ്ധിമുട്ടും.പക്ഷേ കിട്ടിക്കഴിഞ്ഞാൽ പിന്നെ ഒന്നും ശ്രദ്ധിക്കില്ല. മിക്കവരും ഓട്ടോ ഡെബിറ്റ് രീതി സ്വീകരിക്കും. ഇനി നേരിട്ട് ബാങ്കിൽ പോയി അടയ്ക്കുന്നവരും കാര്യം നടത്തി തിരിച്ചു പോരുകയാണ്.
പക്ഷേ, അതു പോരാ,ഇടയ്ക്ക് വായ്പ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്തു പരിശോധിക്കണം.കാര്യങ്ങൾ എല്ലാം ശരിയാണോ അമിതമായി പലിശയോ തുകയോ ഈടാക്കിയിട്ടുണ്ടോ എന്നെല്ലാം നോക്കണം. മനസ്സിലാകാത്തതോ സംശയമു ള്ളതോ വല്ലതുമുണ്ടെങ്കിൽ ബാങ്കുദ്യോഗസ്ഥരോട് ചോദിക്കണം.
ഇടയ്ക്ക് ബാങ്കിൽ ചെല്ലുമ്പോൾ നോട്ടീസ് ബോർഡിലെ കാര്യങ്ങൾ വായിച്ചു നോക്കണം. ഇല്ലെങ്കിൽ ചിലപ്പോൾ അമിത തുക അടയ്ക്കേണ്ടി വരാം. പല ബാങ്കുകളും പല രീതിയിൽ ഇടപാടുകാരിൽ നിന്ന് അമിത തുക ഈടാക്കുന്നുണ്ട്.അറിയില്ലായിരുന്നു എന്ന ന്യായീകരണം കൊണ്ട് പലപ്പോഴും വലിയ നഷ്ടമാകും സംഭവിക്കുക. പിന്നീട് അത് പരിഹരിക്കാനും ഏറെ ബുദ്ധിമുട്ടേണ്ടി വരും.വായ്പയുടെ കാര്യത്തിൽ മാത്രമല്ല.