എഫ്‌സിഐയിൽ നിന്ന് 2 മില്യൺ ടൺ ഗോതമ്പ്,ചില്ലറ വിൽപ്പന വില ഉയരുന്നത് തടയാൻ കേന്ദ്രം

ചില്ലറ വിൽപ്പന വില ഉയരുന്നത് തടയാൻ എഫ്‌സിഐ സ്റ്റോക്കിൽ നിന്ന് ഗോതമ്പ് എത്തിക്കാൻ കേന്ദ്രം. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് (ഒഎംഎസ്എസ്) കീഴിൽ ഫ്ലോർ മില്ലർമാർ പോലുള്ള  ഉപഭോക്താക്കൾക്കായി  15-20 ലക്ഷം ടൺ ഗോതമ്പ് എഫ്‌സിഐ സ്റ്റോക്കിൽ നിന്ന് പുറത്തിറക്കിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഡിസംബർ 27 ന് ഗോതമ്പിന്റെ ശരാശരി ചില്ലറ വില കിലോയ്ക്ക് 32.25 രൂപയായിരുന്നു, ഇത് മുൻവർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. കഴിഞ്ഞ വർഷം ഇത് കിലോയ്ക്ക് 28.53 രൂപയായിരുന്നു. ഗോതമ്പ് മാവിന്റെ (ആട്ട) വിലയും ഒരു വർഷം മുമ്പ് കിലോയ്ക്ക് 31.74 രൂപയായിരുന്നു. ഇപ്പോൾ അത് 37.25 രൂപയായി ഉയർന്നു.

ഒ‌എം‌എസ്‌എസ് നയം അനുസരിച്ച്, പൊതുമേഖലാ ഉപഭോക്താക്കൾക്കും സ്വകാര്യ വ്യാപാരികൾക്കും കാലാകാലങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ, പ്രത്യേകിച്ച് ഗോതമ്പ്, അരി എന്നിവ മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്ക് ഓപ്പൺ മാർക്കറ്റിൽ വിൽക്കാൻ സർക്കാർ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ (എഫ്‌സിഐ) അനുവദിക്കുന്നു. കുറഞ്ഞ സീസണിൽ വിതരണം വർധിപ്പിക്കുകയും പൊതു ഓപ്പൺ മാർക്കറ്റ് വിലകൾ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ രണ്ട് വിളകളിൽ കൃഷി ചെയ്ത ഗോതമ്പ് എഫ്‌സിഐ സ്റ്റോക്കിൽ നിന്ന് വിതരണം ചെയ്യുമെന്നും നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ക്ഷാമം നേരിടാൻ എഫ്‌സിഐ ഗോഡൗണുകളിൽ നിന്ന് ഗോതമ്പ് സ്റ്റോക്ക് ഇറക്കാൻ മാവ് മില്ലുകാർ പോലും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *