ചിരട്ടയ്ക്കു പൊന്നുംവില;

തേങ്ങയെ മറികടന്നിരിക്കുകയാണ് ചിരട്ട. വില കേട്ടാൽ കിട്ടാക്കനിയായി മാറികൊണ്ടിരിക്കുന്ന അപൂർവ വസ്തുവായി ചിരട്ട മാറിയോ എന്നു വരെ ചിന്തിച്ചുപോകും . മൊത്ത വിപണിയിൽ ഒരു കിലോ തേങ്ങയ്ക്കു നിലവിൽ 33 -35 രൂപവരെയാണ് വില. റീട്ടെയിൽ വില കിലോയ്ക്ക് 40 രൂപയ്ക്കു മുകളിൽ വരും

 കിട്ടും മികച്ച വില

ആമസോൺ അടക്കമുള്ള ചില പോർട്ടലുകളിൽ നിലവിൽ ഒരു കിലോ ചിരട്ടയ്ക്കു 135-150 രൂപയ്ക്ക് മുകളിലാണ് വില. കേരളത്തിൽ ഒരു കിലോ ചിരട്ടയ്ക്ക് 10- 15 രൂപവരെ വില കിട്ടുമെന്നാണു പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

 ഉപയോഗം

ചാർക്കോൾ മേക്കിങ്, ബാർബിക്യൂ, ഔട്ടോഡോർ കുക്കിങ് എന്നിവയ്‌ക്കൊക്കെയാണ് ചിരട്ട വൻതോതിൽ ഉപയോഗിക്കുന്നത്. .വെള്ളം, പഞ്ചസാര, പഴച്ചാറ് എന്നിവ ശുദ്ധീകരിക്കാനും, സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനും ചിരട്ടപ്പൊടി ഉപയോഗിക്കുന്നുണ്ട്.കൂടാതെ അലങ്കര വസ്തുക്കളുടെ നിർമാണത്തിനും  ഉപയോഗിക്കുന്നുണ്ട്

വിപണി

 കേരളത്തിൽ നിന്നുള്ള ചിരട്ടയ്ക്ക് തമിഴ്‌നാട്ടിലാണ് വിപണി. ചിരട്ട ശേഖരിക്കുന്നതിനു മാത്രമായി  നിരവധി ഏജൻസികൾ ഇന്നു കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ചിരട്ടക്കരി നിർമാണത്തിനാണ് തമിഴ്‌നാട് കേരളത്തിലെ ചിരട്ടകൾ വാങ്ങിക്കൂട്ടുന്നത്. ചിരട്ടക്കരിയിൽനിന്നവർ ഉത്തേജിത കാർബൺ ഉൽപാദിപ്പിക്കുന്നു. ആണവ വികിരണത്തെ പ്രതിരോധിക്കാൻ ഉത്തേജിത കാർബണിന് ശേഷിയുണ്ടെന്ന തിരിച്ചറിവാണ് ഈ വിലയ്ക്കു പിന്നിൽ.

കേരളത്തിലും ഇന്നു ചിരട്ടയ്ക്ക് ആവശ്യക്കാർ വർധിച്ചുവരികയാണ്. കരകൗശല വസ്തുക്കളുടെ നിർമാണമാണ് ഇതിനു കാരണം. പ്ലാസ്റ്റിക് നിരോധനം ചിരട്ട പാത്രങ്ങളുടെയും, ചിരട്ട ഉപ ഉൽപ്പന്നങ്ങളുടേയും ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ അലങ്കര വസ്തുക്കളുടെ നിർമാണത്തിനും ഇന്നു കേരളത്തിൽ ചിരട്ട് വലിയതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *