എൽഐസി പോളിസി- റീഫണ്ട് /എത്ര തിരിച്ചടവുകൾ ? ഇനി എല്ലാ വിവരങ്ങളും എസ്എംഎസിലൂടെയോ ഓൺലൈനായോ അറിയാം

എൽഐസി പോളിസികൾ ഇല്ലാത്തവർ വിരളമാണ്. തുടർച്ചയായി ഒരു തുക അടച്ചു പോയതിന് ശേഷം പോളിസി മുടങ്ങി പോയവരുമുണ്ട്. നിങ്ങളുടെ പോളിസി സ്റ്റാറ്റസ് കാലാകാലങ്ങളിൽ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. പ്രീമിയം പേയ്‌മെന്റുകൾ അടക്കാൻ വിട്ടുപോയാലും കുടിശ്ശിക ഉണ്ടെങ്കിലുമൊക്കെ സ്റ്റാറ്റസ് ഓർമിപ്പിക്കും. ചിലപ്പോൾ പോളിസി പ്രീമിയം തിരിച്ചടവിന് ഇളവുകൾ ലഭിച്ചേക്കാം.ഇത് ഒഴിവാക്കാനും വരാനിരിക്കുന്ന തിരിച്ചടവുകൾ സംബന്ധിച്ച അപ്‌ഡേറ്റുകൾ അറിയാനും പോളിസി സ്റ്റാറ്റസ് ഇടക്കിടെ ഫോണുകളിൽ പരിശോധിക്കാം.

എങ്ങനെ ഓൺലൈനിൽ പോളിസി സ്റ്റാറ്റസ് പരിശോധിക്കും?

  • ഇതിനായി എൽഐസിയുടെ ഇ-സർവീസ് പോർട്ടൽ സന്ദർശിക്കുക .
  • സ്ക്രീനിൽ നൽകിയിരിക്കുന്ന രണ്ട് ഓപ്ഷനുകളിൽ നിന്ന് ഉചിതമായ ഓപ്ഷനിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ ലോഗിൻ ഐഡി നൽകുക.
  • അക്കൗണ്ട് ലോഗിൻ ചെയ്‌ത ശേഷം, ‘പോളിസി സ്റ്റാറ്റസ്’ ടാബ് തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്ന എല്ലാ പോളിസികളുടെയും ഒരു ലിസ്റ്റ് ഇവിടെ കാണാൻ ആകും.
  • ലിസ്റ്റ് ചെയ്യാത്ത ഒന്നിൽക്കൂടുതൽ പോളിസികൾ ഉണ്ടെങ്കിൽ എൽഐസിയുടെ ഇ-സർവീസസ് ടൂൾസ് വിഭാഗത്തിൽ നിന്ന് ‘എൻറോൾ പോളിസി’ തിരഞ്ഞെടുത്ത് അത് ചേർക്കാം.
  • ഇനി പോളിസി നമ്പറിൽ ക്ലിക്ക് ചെയ്തതിന് ശേഷം പോളിസിയുടെ വിശദാംശങ്ങളോ, സ്റ്റാറ്റസോ പരിശോധിക്കാൻ ആകും.
  • പോളിസിയുടെ പേര്, പോളിസി കാലാവധി, സം അഷ്വേർഡ് തുക മുതലായ വിവരങ്ങൾ ഇവിടെ കാണാൻ ആകും.

സ്റ്റാറ്റസ് ലഭിക്കാൻ എങ്ങനെ പുതിയതായി രജിസ്റ്റർ ചെയ്യും?

  • പുതിയ ഉപയോക്താക്കൾ ഉൾപ്പെടെ ഓൺലൈനായി വിവരങ്ങൾ ലഭിക്കാൻ ആദ്യം ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കാണം.
  • ആദ്യമായി രജിസ്റ്റർ ചെയ്യുന്നതിന് എൽഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. അടുത്തതായി എൽഐസി ഇ-സർവീസസ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ‘ന്യൂ യൂസർ’ എന്ന ബട്ടണിൽ ക്ലിക്കുചെയ്യാം
  • പോളിസി നമ്പർ, പ്രീമിയം ഇൻസ്‌റ്റാൾമെന്റ്, ജനിച്ച വർഷം, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ വിശദാംശങ്ങൾ നൽകുക.
  • ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം പുതിയ യൂസർ ഐഡിയും പാസ്‌വേഡും നൽകാം.
  • സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • രജിസ്ട്രേഷന് അപ്രൂവൽ ലഭിക്കുകയും അക്കൗണ്ട് ആക്സസ് ‍ലഭിക്കുകയും ചെയ്യും.

രജിസ്ട്രേഷൻ വേണ്ട; ഫോണിൽ എസ്എംഎസായും സ്റ്റാറ്റസ് പരിശോധിക്കാം.

  • എസ്എംഎസ് ആയി എൽഐസി സ്റ്റാറ്റസ് പരിശോധിക്കാൻ കൂടുതൽ എളുപ്പമാണ്.
  • ഇതിന് ഓൺലൈൻ രജിസ്ട്രേഷൻ ഒന്നും ആവശ്യമില്ല.
  • എസ്എംഎസ് വഴി സ്റ്റാറ്റസ് അറിയാൻ, ASKLIC എന്ന് ടെെപ്പ് ചെയ്യുക.
  • തുടർന്ന്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന്, 9222492224 അല്ലെങ്കിൽ 56767877 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്‌ക്കുക.
  • ഇൻസ്‌റ്റാൾമെന്റ് പ്രീമിയം തുക അറിയാൻ ASKLIC PREMIUM , പോളിസി പുതുക്കാനുള്ള തുക അറിയാൻ- ASKLIC REVIVAL, ലഭിച്ച ബോണസ് തുകഅറിയാൻ- ASKLIC BONUS എന്നിങ്ങനെയുള്ള കോഡുകൾ എസ്എംഎസ് ആയി അയക്കാം.
  • എസ്എംഎസ് വഴി എൽഐസി പെൻഷൻ പോളിസി സ്റ്റാറ്റസും ട്രാക്ക് ചെയ്യാൻ ആകും.
  • ഇതിനായി കോഡ് സഹിതം ASKLIC എന്ന സന്ദേശം എസ്എംഎസ് ആയി അയക്കാം.
  • രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിൽ നിന്ന് 9222492224 എന്ന നമ്പറിലോ 56767877 എന്ന നമ്പറിലോ എസ്എംഎസ് അയക്കാം

Leave a Reply

Your email address will not be published. Required fields are marked *