ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇടിഞ്ഞു. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും ചൈനയിലെ കൊവിഡ്-19 കേസുകളുടെ വർദ്ധനവും കാരണം ഏഷ്യൻ വിപണികളിൽ ഭൂരിഭാഗവും ഇടിഞ്ഞു. ആഭ്യന്തര വിപണിയിൽ പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്‌സ് 651.58 പോയിന്റ് അഥവാ 1.05 ശതമാനം താഴ്ന്ന് 61154.61ലും നിഫ്റ്റി 202.70 പോയിന്റ് അഥവാ 1.10 ശതമാനം ഇടിഞ്ഞ് 18217.80ലും എത്തി. വിപണിയിൽ ഇന്ന് ഏകദേശം 1172 ഓഹരികൾ മുന്നേറി, 1776 ഓഹരികൾ ഇടിഞ്ഞു, 116 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
സെൻസെക്സിൽ ഇന്ന് ഏഷ്യൻ പെയിന്റ്‌സ്, പവർ ഗ്രിഡ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിൻസെർവ്, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ എന്നീ ഓഹരികൾ ഇടിഞ്ഞു. ആക്സിസ് ബാങ്ക് ഓഹരികൾ മാത്രമാണ് ലാഭകരമായി വ്യാപാരം നടത്തിയ ഒരേയൊരു ഓഹരി.