ഹെൽത്ത് ഇൻഷുറൻസ്  അപബോധം വളർത്താൻ  TSE (ടീം സ്റ്റാർ  എവറസ്റ്റ്)

ജീവിത ചെലവുകളും ചികിത്സാ ചെലവുകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആരോഗ്യ ഇൻഷ്വറൻസ് ഒഴിവാക്കാൻ പറ്റാത്തവയാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളും അസുഖങ്ങളും കുടുംബാംഗങ്ങളെ വഴിയാധാരമാക്കാതിരിക്കുവാനും കടുത്ത സാമ്പത്തിക ബാധ്യത യിലേക്ക് തള്ളിയിടാതിരിക്കുവാനും  ഹെൽത്ത് ഇൻഷുറൻസിന്റെ ഗുണങ്ങൾ പറഞ്ഞു കൊടുക്കുകയാണ് , 2020 ൽ രൂപീകരിച്ച TSE (ടീം സ്റ്റാർ  എവറസ്റ്റ്).അനുഭവസമ്പത്തുള്ള ഒരു കൂട്ടം സീനിയർ ഇൻഷുറൻസ് അഡ്വൈസർമാർ രൂപീകരിച്ച ഒരു കൂട്ടായ്മയാണ് TSE (ടീം സ്റ്റാർ  എവറസ്റ്റ്) . TSE യുടെ സെൻട്രലൈസ്ഡ് ഓഫീസ് ചാലക്കുടിയിൽ പ്രവർത്തിച്ചു വരുന്നു.

ആരോഗ്യ ഇൻഷുറൻസ് അവഗണിക്കാനാകാത്തത് !!!

ആരോഗ്യ ഇൻഷുറൻസിനെ അവഗണിച്ചാൽ സാമ്പത്തിക നഷ്ടത്തിന് പുറമേ  നമുക്ക് ലഭിക്കേണ്ട നല്ല ചികിത്സാ സാധ്യത കൂടിയാണ് നഷ്ടമാക്കുന്നത്. ശരിയായ ഇൻഷുറൻസ്  പരിരക്ഷയുടെ അഭാവം സാധാരണക്കാരുടെ പ്രശ്നമാണ്. എന്നാൽ ഇത്തരക്കാർക്ക് ജീവനും ആരോഗ്യത്തിനും ഉതകുന്ന ഇൻഷുറൻസുകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മനസ്സിലാക്കിക്കൊടുക്കുകയാണ്  *TSE* ( ടീം സ്റ്റാർ  എവറസ്റ്റ് ). 

താളം തെറ്റിക്കുന്ന ജീവിതത്തിൻറെ ഒരു തണലായി സാന്ത്വനമായി  ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കുകയാണ്  TSE യുടെ ലക്ഷ്യം.കോവിഡു പോലുള്ള മഹാമാരികൾക്ക് മുന്നിൽ പതറുന്ന ജനങ്ങളുടെ ദയനീയ അവസ്ഥ, മറ്റ് സാമൂഹിക സേവനങ്ങൾക്കും  ഊന്നൽ കൊടുക്കുന്ന ഇവർ നേരിട്ട്  കാണാനും അനുഭവിച്ചറിയാനും  കഴിഞ്ഞതിനാലാണ്  TSE എന്ന ഒരു സൗഹൃദ കൂട്ടായ്മ രൂപീകരിക്കാൻ ഇവരെ പ്രേരിപ്പിച്ചത്.

*ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരിക്കും.

ഇത്രയും  പരിചയസമ്പത്തുള്ള സീനിയർ ഇൻഷുറൻസ് അഡ്വൈസർമാർ കൂടി ചേർന്ന് ഇൻഷുറൻസ് പ്രചരിപ്പിക്കുകയും അതിന്റെ പ്രയോജനത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും  ചെയ്യുന്നത്.അടിയന്തര സാഹചര്യങ്ങളിലും മറ്റും സംഭവിക്കാവുന്ന ഭാരിച്ച ചികിത്സാ ചെലവുകൾ  കുടുംബാംഗങ്ങൾക്ക് ഒരു ബാധ്യതയാകാതിരിക്കുവാനും. ഇതുപോലുള്ള അടിയന്തരഘട്ടങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് എങ്ങനെ  ഉപകാരപ്പെടും എന്ന തരത്തിലും പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും , ശരിയായ ഇൻഷുറൻസ് പരിരക്ഷയുടെ അഭാവം, ജീവനും ആരോഗ്യത്തിനും, സ്വത്തിനും  എത്രയധികം  സുരക്ഷിതത്വം നൽകുന്നതാണെന്നും. ആരോഗ്യ ഇൻഷുറൻസ് പോളിസികൾ   വരുമാന നികുതികളിൽ  എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ,കസ്റ്റമേഴ്സിന് സംഭവിക്കാവുന്ന  ആശുപത്രി സാഹചര്യങ്ങളിൽ അഡ്മിറ്റാകുന്ന ദിവസം മുതൽ ഡിസ്ചാർജ് ആകുന്ന ദിവസം വരെയും അതിന് ശേഷവും അവർക്ക്  വേണ്ടുന്ന നിർദ്ദേശങ്ങളും സഹായങ്ങളുമായി  ഓഫീസ് എക്സിക്യൂട്ടീവുകളുടെ സേവനം നൽകിയും  ഒരു കസ്റ്റമറിന്റെ  വയസ്സും ആരോഗ്യസ്ഥിതിയും മനസ്സിലാക്കി അവർക്ക് അനുയോജ്യമായ പോളിസികൾ നിർദ്ദേശിക്കുക  എനിങ്ങനെ കസ്റ്റമേഴ്സിന്   വേണ്ട  സേവനം നൽകുക  എന്നുള്ള  ഉദ്ദേശലക്ഷ്യമാണ് TSE (ടീം സ്റ്റാർ  എവറസ്റ്റ്) എന്ന  ഗ്രൂപ്പിനുള്ളത്.

TSE യുടെ സാരഥികൾ 

ലൂക്കോസ് വി. ജെ ( പ്രസിഡന്റ്) ,രഞ്ജിത്ത് കെ. എം ( സെക്രട്ടറി) ,  രമേശ്കുമാർ. കെ ( ട്രഷറർ ),  ഗോപകുമാർ. ജി ,മോൻസി തോമസ്, രാജേഷ്  ശ്രീധരൻ ,വില്യം ഡാനിയൽ ,  ജേക്കബ് കെ. സി ,  എന്നി  അനുഭവസമ്പത്തുള്ള ഒരു കൂട്ടം സീനിയർ ഇൻഷുറൻസ് അഡ്വൈസർമാരാണ് ടീം സ്റ്റാർ  എവറസ്റ്റിന്റെ  അണിയറപ്രവർത്തകർ.

ആർക്കും ഏതു സമയം എവിടെ നിന്നും ഈ ടീമിന്റെ സഹായം തേടാവുന്നതാണ്.  കേരളത്തിലെ എല്ലാ ജില്ലകളിലും ഇവരുടെ സേവനം ലഭ്യമാണ്.

More Details

[email protected]

Mob: +91 81370 68122/8714358122/8137098122

Leave a Reply

Your email address will not be published. Required fields are marked *