കേരളത്തിൽ സാങ്കേതിക വിദ്യകൾ അടിസ്ഥാനമായുള്ള 15,000 സ്റ്റാർട്ട്‌ അപ്പുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തെ നോളഡ്ജ് ഇക്കോണമി ആക്കുന്നതിന്റെ ഭാഗമായും തൊഴിലവസരം ഒരുക്കുന്നതിനും എമർജിങ് സാങ്കേതിക വിദ്യകൾ അടിസ്ഥാനമായുള്ള 15,000 സ്റ്റാർട്ട്‌ അപ്പുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവളത്ത് ഹഡില്‍ ഗ്ലോബല്‍ സ്റ്റാർട്ടപ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതിലൂടെ കേരളം രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ടെക്നോളജി സംസ്ഥാനമായി മാറുമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. കേരളത്തിലെ സാധാരണജനങ്ങള്‍ക്ക് പുതിയ ടെക്നോളജി അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ഐടി, ഐടി അനുബന്ധ ചുവടുവെപ്പുകളാണ് ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങളൊരുക്കിയാണ് ഹഡിൽ ഗ്ലോബൽ ദ്വിദിന സംഗമം കോവളത്ത് സംഘടിപ്പിക്കുന്നത്. ആഗോളതലത്തിലെ നൂറിലധികം നിക്ഷേപകര്‍ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നും നാളെയുമായി കോവളത്ത് ഹോട്ടൽ ലീല റാവിസിൽ നടക്കുന്ന സംഗമത്തിൽ 70 സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്ന പ്രദര്‍ശനം ആകർഷകമാണ്.

ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങളേയും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയേയും കുറിച്ചുള്ള കേരള സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് 2022 മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സമ്മേളനത്തിന്‍റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള് ഗ്രാന്‍റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ചിൽ വിജയിച്ച ജെനോം റോബിട്ടിക്സിന് 50 ലക്ഷം രൂപ നൽകി.

Leave a Reply

Your email address will not be published. Required fields are marked *