ഇന്ത്യയുടെ സാമ്പത്തികരംഗം,

വളർച്ചക്ക് കാരണമായ ചില മേഖലകൾ

1991-ൽ സാമ്പത്തികരംഗത്ത് അഴിച്ചുവിട്ട പരിഷ്കരണങ്ങൾ ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ ചലനങ്ങൾ ചില്ലറയല്ല. പിന്നീട് പല പരിഷ്കരണ നടപടികളും ഉണ്ടായിട്ടുണ്ട്. നരേന്ദ്ര മോദി ഗവൺമെൻറ് കഴിഞ്ഞ ഏഴ് വർഷകാലയളവിൽ കൊണ്ടുവന്ന മാറ്റങ്ങൾ മുൻപെങ്ങുമില്ലാത്ത വിധം നമ്മുടെ സാമ്പത്തികരംഗത്തെ മാറ്റി മറിച്ചിട്ടുണ്ട്.കൊറോണ മൂലമുണ്ടായ തിരിച്ചടികൾക്കിടയിലും ഇന്ത്യൻ സാമ്പത്തികരംഗം പിടിച്ചുനിൽപ്പിന്റെ മാത്രമല്ല വളർച്ചയുടെ ലക്ഷണങ്ങളുംകാണിക്കുന്നുണ്ട് .റഷ്യ -യുക്രെയിൻ യുദ്ധം നമ്മെ കാര്യമായി ബാധിച്ചിട്ടില്ല എന്നുവേണം കരുതാൻ.സാധാരണയായി ചില മേഖലകളിൽ വളർച്ച പ്രകടമാകുമെങ്കിലും ധീരമായ പരിഷ്കരണങ്ങളിലൂടെ ഒരുപാട് മേഖലകളിലേക്ക് വളർച്ച കടന്നുചെന്നിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.

ദൂരവ്യാപകഫലമുളവാക്കുന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ചിലതായ നോട്ടുനിരോധനം ,ജാം ത്രയം( JAM Trinity –Jan Dhan ,Aadhaar and Mobile),ജി എസ് ടി (GST),ഐബിസി (Insolvency and Bankruptcy Code)എന്നിവയിൽ ചിലതിനെ  കുറിച്ചാണ്  ഈ ലേഖനത്തിലൂടെ  പ്രതിപാദിക്കുന്നത്.

അടിസ്ഥാനവികസനം ( Infrastructure)

ഏതൊരു രാജ്യത്തെയും സുസ്ഥിരവികസനം ആ രാജ്യം അടിസ്ഥാന വികസനത്തിന് കൊടുക്കുന്ന മുൻഗണന അനുസരിച്ചിരിക്കും. റോഡ്,പോർട്ട്, എയർപോർട്ട്, റെയിൽവേ തുടങ്ങിയ മേഖലയിൽ ഉണ്ടായ വൻവളർച്ച മറ്റ് അനുബന്ധ മേഖലകൾക്കും പ്രയോജനപ്പെടുമെന്ന് മാത്രമല്ല സാമ്പത്തികരംഗത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും വികസനത്തിനും പ്രേരകമാകുകയും  ചെയ്തിട്ടുണ്ട്.

ഉദാഹരണത്തിന്4,6,8 വരി പാതകളുടെ നിർമ്മാണം കഴിഞ്ഞ 7 വർഷക്കാലയളവിൽ 300% കണ്ട് കൂടിയിട്ടുണ്ട് .2015- 16 കാലയളവിൽ കേവലം 1289 km ആയിരുന്നത് 2021 -22 കാലയളവിൽ 3963km ആയിമാറി.അടുത്തഘട്ടം ഫ്ലാഗ്ഷിപ്പ്  ഹൈവേ വികസനം നാലുവരി8500 km (അതും Greenfield corridors) ആയി നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത് അതിലേക്കായി 3.5 ലക്ഷം കോടി രൂപയുടെ വികസനഫണ്ട് ആണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ബാങ്കിംഗ് (Banking)

അടുത്തകാലത്തായി അമേരിക്കൻ സാമ്പത്തികരംഗം ഒന്നുകൂടി ദുർബലമായി. ചൈനയിലാണെങ്കിൽ 4000-ൽ അധികം ബാങ്കുകൾ പാപ്പരാകാൻ പോകുന്നു.മറിച്ച് ഇന്ത്യയിൽ  നിഷ്ക്രിയ ആസ്തി (NPA) കഴിഞ്ഞ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. നമ്മുടെ  Debt / GDP Ratio 56.29%ആയി താഴ്ന്നു. മുൻപുണ്ടായിരുന്ന ലോക സാമ്പത്തിക മാന്ദ്യ സമയത്ത്  രൂപ 28% വും ഏഷ്യാ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ 22%വും  ഇടിഞ്ഞപ്പോൾ, യൂക്രൈൻ യുദ്ധവേളയിൽ അത് കേവലം 8% മാത്രമായത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത്.)

പണപ്പെരുപ്പം (Inflation)

റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില  വർദ്ധിച്ചിട്ടും നമ്മുടെ പണപ്പെരുപ്പം അനിയന്ത്രിതമായി കൂടിയില്ല എന്നത് പ്രത്യാശ നിർഭരമാണ് .ജൂലൈ 2022 ൽ  മൊത്തവില സൂചിക (whole sale inflation) 13.93% വും  ചില്ലറ വിലസൂചിക ( retail inflation ) 6.71% ആയി മാറിയിട്ടുണ്ട്.  ഇതേ സമയം യു.എസിൽ പണപ്പെരുപ്പം 8.5% ആണ്.ഗവൺമെന്റും RBI യും പരസ്പരപൂരകമായി പ്രവർത്തിക്കുന്നതും ഈയവസരത്തിൽ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.

സ്വർണ്ണ /വിദേശ നാണ്യ   ശേഖരം

ഈ കഴിഞ്ഞ ഒരു വർഷതിനുള്ളിൽ മുൻപ് ഉള്ളതിനേക്കാൾ  വിദേശനാണ്യ ശേഖരo കുറഞ്ഞുവെങ്കിലും (570 B $ ) ഇന്ത്യക്ക് ഇപ്പോഴും ന്യായമായ റിസർവാണ്  ഉള്ളത്.അതുപോലെ ഗോൾഡ്‌ റിസെർവ്വിനത്തിൽ  ലോകത്തെ ഒൻപതാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്

PMLA /FEMA

2004-05 തുടങ്ങി 2013-14വരെ  PMLA (Prevention of Money Laundering Act) പ്രകാരം 112 കേസുകളിലായി5,346.16 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എന്നാൽ പിന്നീടുള്ള എട്ടു വർഷക്കാലം 3010 അന്വേഷണങ്ങളിൽ 99,356 കോടി കണ്ടെത്തി.

അതുപോലെ FEMA നിയമപ്രകാരം കഴിഞ്ഞ എട്ടു വർഷകാലയളവിൽ 996 അനേഷണങ്ങളും 22,330 കേസുകളും  പെനാൽറ്റി ഇനത്തിൽ 6,376.51കോടിയും കൂടാതെ 7,066കോടിയുടെ ആസ്ഥികളും വീണ്ടെടുത്തു.

ആദായനികുതി/GST

കാതലായ മാറ്റമുണ്ടായ രണ്ട് മേഖലകളാണിവരണ്ടും. സാധാരണ GST കളക്ഷൻ  കഴിഞ്ഞ കുറെ മാസങ്ങളായി 1.40 ലക്ഷം കോടിക്ക് മുകളിലാണ്. ഇ-വേ ബിൽ (e-way bill) ആരംഭിച്ചു 2021ജനുവരിയിൽ 16.9ലക്ഷം കോടിയായിരുന്നത് മാർച്ച്‌ 2022-ൽ 25.7ലക്ഷം കോടി ആയിമാറി.

നേരിട്ടുള്ള ടാകസ് കളക്ഷൻ 2022-23 സാമ്പത്തിക വർഷത്തിൽ  3,39,225 കോടി ആയിരുന്നു (net collection as on 16/6/2022).മുൻ വർഷത്തിൽ ഇതേ കാലയളവിൽ അത് 2,33,651കോടിയായിരുന്നു എന്നതും ശ്രദ്ധേയമാണ്. IT Assessee കളുടെ  എണ്ണം 2014 ന് മുമ്പ് 3.6 കോടി ആയിരുന്നത്  ഇപ്പോൾ ഏകദേശം 10.5 7 കോടി ആണ്.

ഇതൊക്കെ സൂചിപ്പിക്കുന്നത് സാമ്പത്തികരംഗത്തിന്റെ മൊത്തമായ പുരോഗതിയുടെ പ്രതിഫലനമാണ്

MSME മേഖല

MSME മേഖല  അനിതരസാധാരണമായ വളർച്ചയുടെ സൂചനകളാണ് നൽകുന്നത്.ഈ മേഖലയിലെ വളർച്ച പ്രത്യേക പഠന വിഷയമാക്കേണ്ടതാണ്.ചില രംഗങ്ങളിലെ വളർച്ച ഉദാഹരിക്കുന്നത് ആ മേഖലകളിലെ വളർച്ചയുടെ ഗതി മനസ്സിലാക്കാൻ ഉതകും.

ഉദാഹരണത്തിന് ടോയ് മേഖല

ഈ മേഖലയിൽ അടുത്തകാലംവരെ വലിയ ഒരു മുന്നേറ്റമുണ്ടാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. ഇന്ത്യയുടെ ചൈനയിൽനിന്നുള്ള  ടോയ്  ഇറക്കുമതി  70% കണ്ട് കുറഞ്ഞു( 2018-2019 ൽ 371 മില്യൺ ഡോളർ ആയിരുന്നത്   2021-2022 ൽ 110 മില്യൺ ഡോളർ ആയി കുറഞ്ഞു)കയറ്റുമതി 61.4% കണ്ട് കൂടി (326 മില്യൺ ഡോളർ).അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (BCD)ഇറക്കുമതി ടോയ്‌സിന് 20% ത്തിൽ നിന്ന് 60% ആക്കിയത് ഈ വലിയൊരു മാറ്റത്തിനു കാരണമായി.ഈ മേഖലയിൽ ഇന്ത്യയ്ക്ക് ഇനിയും ഒരുപാട് മുന്നേറാനുംചൈനയുടെ നിലവാരം കുറഞ്ഞ ടോയ്‌സിനെ  മറികടക്കാനും കഴിയും. നൂതനമായ ടോയികളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയാൽ  മാത്രമേ അത് സാധ്യമാകുകയുള്ളൂ. ആഗോള കയറ്റുമതിയുടെ 1% ( 1B$) നേടിയെടുക്കുക എന്നത് അസാധ്യമായകാര്യമൊന്നുമല്ല കർണാടകയിലെ കോപ്പാൽ( Koppal )സ്‌പെഷ്യൽ എക്കണോമിക് സോൺ(SEZ) 40000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.ഗവൺമെന്റിന്റെ വിവിധയിനം പദ്ധതികൾ വിവിധ മേഖലകളെ എങ്ങനെ സ്വാധീനിക്കുമെന്ന് ഇതുപോലെ മറ്റു പല മേഖലകളിലും ഉണ്ടായ മാറ്റങ്ങൾതെളിയിക്കുന്നു.

Article by C .A Madhukuttan Pillai K B

Leave a Reply

Your email address will not be published. Required fields are marked *