ഐടി – യിൽ ചില മേഖലയിൽ വർക് ഫ്രം ഹോം വ്യവസ്ഥകളിൽ മന്ത്രാലയം ഇളവ് അനുവദിച്ചു

പ്രത്യേക സാമ്പത്തിക മേഖലയിൽ (എസ്ഇസെഡ്) പ്രവർത്തിക്കുന്ന ഐടി കമ്പനികളിലെ ജീവനക്കാർക്കുള്ള വർക് ഫ്രം ഹോം വ്യവസ്ഥകളിൽ കേന്ദ്ര വാണിജ്യ മന്ത്രാലയം കൂടുതൽ ഇളവ് അനുവദിച്ചു. മുഴുവൻ ജീവനക്കാർക്കും വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുമതി നൽകി മന്ത്രാലയം എസ്ഇസെഡ് ചട്ടം ഭേദഗതി ചെയ്തു. കോവിഡിനു ശേഷവും വർക് ഫ്രം ഹോം തുടരാൻ അനുവദിച്ച് കഴിഞ്ഞ ജൂലൈയിൽ കേന്ദ്രം ചട്ടം ഭേദഗതി ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൂടുതൽ ഇളവ് അനുവദിച്ചുള്ള ഭേദഗതി. ഐടി കമ്പനികളുടെ അപേക്ഷ പരിഗണിച്ചാണു നടപടി. 

പരമ്പരാഗതമായി എസ്ഇസെഡ് മേഖലകളിൽ വർക് ഫ്രം ഹോം അനുവദിക്കാറില്ല. 2023 ഡിസംബർ 31 വരെ വർക് ഫ്രം ഹോം  അനുവദിക്കും. നിലവിൽ വർക് ഫ്രം ഹോം അനുവദിക്കുന്ന സ്ഥാപനങ്ങൾക്ക് എസ്ഇസെഡ് കമ്മിഷണറെ അറിയിച്ച് അതു നീട്ടാം.

Leave a Reply

Your email address will not be published. Required fields are marked *