ഓഹരി വിപണിയുടെ പ്രകടനം

ഓഹരി വിപണിയുടെ പ്രകടനം താരതമ്യം ചെയ്താൽ ഇന്ത്യൻ വിപണിയിൽ മാത്രമല്ല, മിക്ക രാജ്യാന്തര വിപണികളിലും കഴിഞ്ഞ മാസം  തിരിച്ചു വരവ് പ്രകടമായിട്ടുണ്ട്. നിഫ്റ്റിഅന്താരാഷ്‌ട്ര വിപണികൾക്ക് ഒപ്പം അല്ലെങ്കിൽ നേരിയ തോതിൽ മെച്ചപ്പെട്ട രീതിയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. കോർപ്പറേറ്റ് കമ്പനികളുടെ പ്രവർത്തന റിപ്പോർട്ടുകൾ തന്നെയാണ് വിവിധ വിപണികളുടെ കുതിപ്പിന് കരുത്തായത്.

വിലക്കയറ്റം നിയന്ത്രിക്കാനുള്ള കേന്ദ്രബാങ്കിന്റെ നയങ്ങൾക്ക് അതീതമായി ആണ് വിപണിയുടെ പ്രകടനം. എന്നാൽ മിക്ക  സമ്പദ്‌വ്യവസ്ഥകളും വിപണിയിലെ പണമൊഴുക്ക് നിയന്ത്രിച്ചതും കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് വർധിപ്പിച്ചതും വളർച്ചാ പ്രതീക്ഷകൾ കുറയ്ക്കുകയാണ്. യൂറോപ്പും അമേരിക്കയും പോലുള്ള സമ്പദ്‌വ്യവസ്ഥകൾ  പോലും വലിയ സാമ്പത്തിക മാന്ദ്യം നേരിടാൻ തയ്യാറെടുക്കുകയാണ്.  ക്രൂഡ് ഓയിൽ,  കൽക്കരി എന്നിവയുടെ വില ഉയരുന്നത്ഉപഭോക്തൃ ചെലവുകൾ ഉയർത്തുകയതും  ഉൽപ്പാദനച്ചെലവലവുകൾ വർധിപ്പിക്കുകയും ചെയ്തു.

ഇന്ത്യയിൽ, ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോർപ്പറേറ്റുകൾ താരതമ്യേന മികച്ച പ്രകടനം കാഴ്ച  വക്കുന്നു.വലിയ സമ്പദ്‌വ്യവസ്ഥകൾക്കിടയിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം വളരുകയാണ്.  നിഫ്റ്റിയുടെ, ഏകദേശം 73% വെയിറ്റേജും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളിൽ നിന്നാണ്.

ഈയിടെ ഉണ്ടായ വിപണിയിലെ മുന്നേറ്റം വിപണിയുടെ പ്രകടനം കോവിഡ്  കാലത്തിനു മുൻപുള്ള നിലയിലേക്കെത്തിച്ചു. പക്ഷേ,ലോക സമ്പദ്‌വ്യവസ്ഥകളുടെ പ്രകടനം, വർദ്ധിച്ചുവരുന്ന പലിശനിരക്ക്, കോർപറേറ്റ് വരുമാനം  എന്നിവ

വിശകലനം ചെയ്യുമ്പോൾ വിപണിയുടെ  മൂല്യം കോവിഡിന്  മുൻപുള്ള ലെവലിലേക്ക് എത്തുമെന്ന് കരുത്താമെങ്കിലും നിലവിലെ സാഹചര്യത്തിൽ കൂടുതൽ മുകളിലേക്ക് ഉയരുന്നതിന് ന്നതിന് സാധ്യത ഇല്ല.അതുപോലെ,  നിലവിലെ ലെവലിൽ നിന്ന് നിഫ്റ്റിയും ഉയരാനുള്ള സാധ്യത ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *