ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കി
സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ് പോയിൻറ് ഉയർത്തി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6 ശതമാനവും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് 6.5 ശതമാനവുമാണ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റുകൾ ഉയർത്തിയതോടെ രാജ്യത്തെ സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ നിക്ഷേപ വായ്പാ നിരക്കുകൾ വർദ്ധിപ്പിക്കുന്നു. റിപ്പോ നിരക്ക് ഇപ്പോൾ 6.25 ശതമാനമാണ്. 2018 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ് റിപ്പോ നിരക്കുള്ളത്.
നടപ്പ് സാമ്പത്തിക വർഷം ഇതുവരെ ആർബിഐ റിപ്പോ നിരക്ക് 225 ബേസിസ് പോയിന്റുകൾ ഉയർത്തി. അതിനുശേഷം, ബാങ്കുകൾ പലതരം വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ നിരക്ക് ഉയർത്തി. സെപ്തംബറിൽ അഞ്ച് മാസത്തെ ഉയർന്ന നിരക്കായ 7.41 ശതമാനത്തിലെത്തിയ ശേഷം, 2022 ഒക്ടോബറിൽ ഇന്ത്യയുടെ റീട്ടെയിൽ വില പണപ്പെരുപ്പം 6.77 ശതമാനമായി കുറഞ്ഞു, പണപ്പെരുപ്പ നിരക്ക് ഇപ്പോഴും ഉയർന്ന നിലയിലായതിനാൽ റിപ്പോ നിരക്ക് ഉയർത്താൻ ആർബിഐ നിർബന്ധിതരായി. ഇപ്പോൾ അവസാനത്തെ നിരക്ക് വർധനയ്ക്ക് ശേഷം രാജ്യത്തെ രണ്ട ബാങ്കുകൾ (സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്,യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്) മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിന് ഉയർന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.