ആരോഗ്യ ഇൻഷുറൻസ് നികുതി കുറയാൻ സാധ്യത

17ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആരോഗ്യ ഇൻഷുറൻസിനുള്ള നികുതി കുറയ്ക്കുന്നത് പരിഗണിച്ചേക്കും. നിലവിൽ 18% നികുതിയാണുള്ളത്. ഇത് 12 ശതമാനമാക്കിയേക്കുമെന്നാണ് സൂചന. വെർച്വലായാണ് ഇത്തവണ യോഗം. ജിഎസ്ടി നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കുന്നതും യോഗത്തിൽ പരിഗണിച്ചേക്കും. പ്രോസിക്യൂഷൻ നടപടികൾക്കുള്ള പരിധി 5 കോടി രൂപയിൽ നിന്ന് 20 കോടി രൂപയാക്കി ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജിഎസ്ടി അപ‍‍്‍ലറ്റ് ട്രൈബ്യൂണൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടും യോഗം ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *