ഏകീകൃത ബാങ്കിങ് കോഡ്: ആർബിഐക്ക് നോട്ടിസ്

വിദേശ പണ വിനിമയത്തിന് ഏകീകൃത ബാങ്കിങ് കോഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു(ആർബിഐ) നോട്ടിസ് അയച്ചു.

വിഷയത്തിൽ വിശദമായ വാദം ആവശ്യമാണെന്നു വ്യക്തമാക്കിയാണു ചീഫ് ജസ്റ്റിസ്  സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരുടെ ബെഞ്ച്  നോട്ടിസ് അയച്ചത്.  മറുപടി നൽകാൻ 6 ആഴ്ച അനുവദിച്ചിട്ടുണ്ട്. കള്ളപ്പണ കൈമാറ്റവും ബെനാമി ഇടപാടുകളും ഇല്ലാതാക്കാൻ  ഏകീകൃത ബാങ്കിങ് കോഡ് ആവശ്യമാണെന്നു അഭിഭാഷകനും ബിജെപി നേതാവുമായ  അശ്വിനി കുമാർ ഉപാധ്യായ് നൽകിയ  ഹർജിയിൽ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *