പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിച്ചേക്കും. ഒക്ടോബറിലെ പണപ്പെരുപ്പം നവംബറിലെ 7.41ശതമാനത്തില്‍നിന്ന് 6.77 ശതമാനമായി കുറഞ്ഞിരുന്നു. എങ്കിലും ആര്.ബി.ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലായതിനാല്‍ നിരക്കില്‍ 35
ബേസിസ്(0.35%)പോയന്റിന്റെ വര്‍ധന വരുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ റിപ്പോ 6.25ശതമാനമായി ഉയരും.
രാജ്യത്തെ ആഭ്യന്തര മൊത്തം ഉത്പാദനം മന്ദഗതിയിലാകുന്നതിന്റെയും പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്നതിന്റെയും സാഹചര്യത്തിലാണ് ഇത്തവണ ആര്‍ബിഐ ധനനയം അവതരിപ്പിക്കുന്നത്. പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ കര്‍ശന നയത്തില്‍നിന്ന് നേരിയതോതിലെങ്കിലും പോകുന്നൊണ് വിലയിരുത്തല്‍.