‘എമ്പുരാൻ’ റിലീസിന് ഒരാഴ്ച മുമ്പ് ‘ലൂസിഫർ’ തിയറ്ററുകളിലെത്തും. സിനിമയുടെ റിറിലീസ് ട്രെയിലർ അണിയറക്കാർ പുറത്തുവിട്ടു. മാർച്ച് 20നാണ് ലൂസിഫർ തിയറ്ററുകളിലെത്തുന്നത്. എമ്പുരാൻ മാർച്ച് 27നാണ് റിലീസ്.
2019 മാർച്ച് 28നാണ് ലൂസിഫർ തിയറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധായക വേഷമണിഞ്ഞ ചിത്രത്തിന് തിരക്കഥ എഴുതിയത് മുരളി ഗോപിയായിരുന്നു.
അതേസമയം, എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ സമയക്രമം തീരുമാനിച്ചു. മാർച്ച് 27ന് പുലർച്ചെ ആറിന് ചിത്രം ആദ്യ പ്രദർശനം ആരംഭിക്കും. യുഎസിൽ സിനിമയുടെ അഡ്വാൻസ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.