വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിയെക്കുറിച്ചു യുഎസിൽ പാനൽ ചർച്ചയ്ക്കു മന്ത്രി പി.രാജീവും സംഘവും. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ വാർഷിക സമ്മേളനത്തിൽ ‘ഇന്നവേറ്റീവ് പബ്ലിക് പോളിസി ഫ്രെയിംവർക്സ് ഫോർ സസ്റ്റെയ്നബിൾ ഇക്കണോമിക് ഡവലപ്മെന്റ്’ എന്ന വിഷയത്തിലാണു ചർച്ച. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ സംരംഭക വർഷം പദ്ധതി പൊതുഭരണരംഗത്തെ മികച്ച മാതൃകയായി നേരത്തേ വിശേഷിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ക്ഷണം.
28 മുതൽ ഏപ്രിൽ ഒന്നുവരെ വാഷിങ്ടനിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രിക്കൊപ്പം വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്.ഹരികിഷോർ, വ്യവസായ അഡീഷനൽ ഡയറക്ടർ ജി.രാജീവ് എന്നിവരുമുണ്ടാകും