ഭവനവായ്പകൾ ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ- നാഷനൽ ഹൗസിങ് ബാങ്ക് റിപ്പോർട്ട്.

ഭവനവായ്പകൾ ഏറ്റവും കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ലഭ്യമാകുന്നതെന്ന് നാഷനൽ ഹൗസിങ് ബാങ്കിന്റെ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തികവർഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 3.04 ലക്ഷം കോടി രൂപയാണ് ധനകാര്യസ്ഥാപനങ്ങൾ ഭവനവായ്പ നൽകിയത്.

നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപകുതിയിൽ ഇത് 1.43 ലക്ഷം കോടി. ദക്ഷിണേന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വായ്പകൾ ലഭ്യമായത് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ്. ആകെ ഭവനവായ്പകളുടെ 91 ശതമാനവും കേരളമടക്കം 14 സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ 2023–24ൽ അനുവദിച്ച ഭവനവായ്പ: 25,144 കോടി രൂപ

Leave a Reply

Your email address will not be published. Required fields are marked *