കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ 9% ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ്

രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ 9% ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയം) റിപ്പോർട്ട്. 13,84,605 വാഹനങ്ങളാണ് ഫെബ്രുവരിയിൽ വിറ്റത്.

എന്നാൽ കാറുകളുടെ വിൽപനയിൽ 1.9%, മുച്ചക്ര വാഹന വിൽപനയിൽ 4.7% എന്നിങ്ങനെയാണ് വർധന. മാർച്ചിൽ വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് വാഹന വിൽപന കൂടുമെന്നും, അതുവഴി 2024-25 സാമ്പത്തിക വർഷം മികച്ച രീതിയിൽ അവസാനിപ്പിക്കാനാവുമെന്നുമാണ് പ്രതീക്ഷയെന്നും സിയാം ഡയറക്ടർ ജനറൽ രാജേഷ് മേനോൻ പറഞ്ഞു. അതേസമയം ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുപ്രകാരം കഴിഞ്ഞ മാസം വാഹന വിൽപനയിൽ 7% കുറവുണ്ടായിരുന്നു. ഇരുചക്രവാഹനങ്ങൾ 6%, മുച്ചക്രവാഹനങ്ങൾ 2%, കാറുകൾ 10% എന്നിങ്ങനെ വിൽപനയിൽ കുറവു രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *