ഹീറോ മോട്ടോകോർപ്പിൽ നിന്ന് 3 മോഡലുകൾ കൂടി

ടൂവീലർ ബ്രാൻഡുകളിൽ ഹീറോ മോട്ടോകോർപ് സൂം സൂം 125 (Xoom 125), സൂം 160 (Xoom 160), എക്സ്ട്രീം 250ആർ (Xtreme 250R), എക്സ്പൾസ് 210 (Xpulse 210) എന്നീ മോഡലുകൾ അവതരിപ്പിച്ചു. 86,900 രൂപ, 1.4 ലക്ഷം രൂപ, 1.75 ലക്ഷം, 1.8 ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം ഇവയുടെ എക്സ്ഷോറൂം വില.

ഫെബ്രുവരിയിൽ ബുക്കിങ് ആരംഭിക്കും. സുസുക്കി മോട്ടർസൈക്കിൾസ് അവരുടെ ആദ്യത്തെ ഫ്ലെക്സ് ഫ്യുവൽ ബൈക്ക് ആയ ജിക്സർ എസ്എഫ്250 അവതരിപ്പിച്ചു (വില: 2.17 ലക്ഷം രൂപ). പെട്രോളിനൊപ്പം 85% വരെ ജൈവഇന്ധനമായ എഥനോൾ ചേർക്കാം. ആക്സസ് 125 സ്കൂട്ടറിന്റെ പുതിയ മോഡലും ഇലക്ട്രിക് പതിപ്പായ ഇ–ആക്സസും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *