കേന്ദ്രസർക്കാരിന് റിസർവ് ബാങ്കിൽ നിന്ന് ഈ വർഷവും നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ലാഭവിഹിതമായി രണ്ടുലക്ഷം കോടി രൂപയെങ്കിലും റിസർവ് ബാങ്ക് നൽകിയേക്കുമെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ വിലയിരുത്തുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 1.5 ലക്ഷം കോടി രൂപയെങ്കിലും നൽകുമെന്നാണ് ക്വാണ്ട്ഇക്കോ റിസർച്ചിന്റെ പ്രതീക്ഷ.
റിസർവ് ബാങ്കിൽ നിന്ന് വൻതുക ലാഭവിഹിതം കിട്ടുന്നത് കേന്ദ്രസർക്കാരിന് വലിയ ആശ്വാസമാകും. കടമെടുക്കുന്നത് കുറയ്ക്കാനും അതുവഴി ധനക്കമ്മി നിയന്ത്രിക്കാനും സർക്കാരിന് കഴിയും. ക്ഷേമ, വികസന പദ്ധതികൾക്ക് തുക വകയിരുത്താനും സർപ്ലസ് കൈമാറ്റം ഗുണം ചെയ്യും. പൊതുമേഖഖലാ ഓഹരി വിൽപന നീക്കം പ്രതീക്ഷയ്ക്കൊത്ത് നീങ്ങാത്ത സാഹചര്യത്തിലുമാണ് റിസർവ് ബാങ്കിന്റെ വക എന്നതും കേന്ദ്രത്തിന് ആശ്വാസമാണ്.