പലവ്യഞ്ജന സാധനങ്ങൾ പോലെ ഇനി ഭക്ഷണവും മിന്നൽ വേഗത്തിൽ വീട്ടിലെത്തും, അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി. സ്വിഗ്ഗി സ്നാക് എന്ന ആപ് വഴി ഭക്ഷണം 15 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ബെംഗളൂരുവിലാണ് ആദ്യഘട്ടത്തിൽ പുതിയ സേവനം ലഭിക്കുക. സ്വിഗ്ഗിക്ക് പുറമേ സ്വതന്ത്ര ആപ്പായാണ് സ്വിഗ്ഗി സ്നാക് ലഭ്യമാകുന്നത്.
ചായ, കാപ്പി, പ്രഭാതഭക്ഷണം, തുടങ്ങിയവ 15 മിനിറ്റിൽ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സെപ്റ്റോ കഫേ, ബ്ലിങ്ക് ഇറ്റ്, ബിസ്ട്രോ തുടങ്ങിയ ക്വിക് ഫുഡ് ഡെലിവറി ആപ്പുകൾക്ക് കടുത്ത മത്സരമുയർത്തുന്നതാണ് സ്വിഗ്ഗിയുടെ സ്നാക് ആപ്.2 കിലോമീറ്റർ പരിധിയിലുള്ള റസ്റ്ററന്റുകളിൽ നിന്ന് പെട്ടെന്ന് തയാറാക്കാൻ സാധിക്കുന്ന കുറച്ചു വിഭവങ്ങൾ മാത്രമേ ഓർഡർ ചെയ്യാനാവൂ എന്നതാണ് ബോൾട്ടിന്റെ പരിമിതി.