കളമശേരിയിൽ മുൻപ്എച്ച്എംടിയുടെ കൈവശം ഉണ്ടായിരുന്ന 70 ഏക്കറിൽ അദാനി ഗ്രൂപ്പ് ലോജിസ്റ്റിക് പാർക്ക് നിർമിക്കുന്നു. ആദ്യ ഘട്ടത്തിൽ 450 കോടി മുതൽമുടക്കി 11.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കും. ആദ്യ കെട്ടിടത്തിന്റെ 2 ലക്ഷം ചതുരശ്രയടി നിർമ്മാണത്തിനു തുടക്കമായി. കെട്ടിടം മുഴുവനായി ഏറ്റെടുക്കാൻ ഫ്ലിപ്കാർട്ടുമായി ധാരണയായി. സ്റ്റോറേജ് സ്ഥലമാണ് കെട്ടിടത്തിലുള്ളത്. ഡിസംബർ അവസാനം കെട്ടിടം കൈമാറാനാണുദ്ദേശിക്കുന്നത്.
ഓരോ കമ്പനികളുടെ ആവശ്യം അനുസരിച്ച് കൂടുതൽ സൗകര്യങ്ങൾ പാർക്കിൽ ഏർപ്പെടുത്തും. കണ്ടെയ്നർ ട്രക്കുകൾ നിർത്തിയിടാനും ഇവിടെ സൗകര്യം ഉണ്ടായിരിക്കും.