വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് ട്രക്ക്, ബസ് വിഭാഗങ്ങളിൽ രണ്ടു ശതമാനം വില വർധന പ്രഖ്യാപിച്ചു. ജനുവരി ഒന്നു മുതൽ നിരക്കു വർധന പ്രാബല്യത്തിൽ വരും. നിർമാണച്ചെലവിലെ വർധന നേരിടാൻ ലക്ഷ്യമിട്ടാണു വില കൂട്ടുന്നത്. ഓരോ മോഡലുകളും വേരിയന്റുകളും അനുസരിച്ചു വിലയിൽ വ്യത്യാസമുണ്ടാകുമെങ്കിലും ട്രക്കുകളുടെയും ബസുകളുടെയും എല്ലാ ശ്രേണികളിലും നിരക്കുവർധന ബാധകമാകും