ബാങ്ക് ഇൻഷുറൻസുകൾക്ക് പരിധി ഏർപ്പെടുത്താന്‍ നീക്കം

ഇന്ത്യയിൽ ഇൻഷുറൻസ് വ്യാപനം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും തെറ്റായ രീതിയിൽ ബാങ്കുകൾ ഇൻഷുറൻസ് വിൽപ്പന നടത്തുന്നതിനെ കുറിച്ച് സർക്കാരിന് ആശങ്കയുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍ ആശങ്ക പ്രകടിപ്പിച്ചു. എസ്ബിഐ ബാങ്കിങ് ആൻഡ് ഇക്കണോമിക്സ് കോൺക്ലേവ് 2024 ൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ഇൻഷുറൻസ് കൂടി എടുക്കണമെന്ന് ബാങ്കുകൾ നിർബന്ധം പിടിക്കുമ്പോൾ ഇടപാടുകാർക്ക് വായ്പയെടുക്കുന്നതിനുള്ള ചെലവ് പരോക്ഷമായി കൂടുന്നുണ്ട് എന്ന് ധനമന്ത്രി പറഞ്ഞു. നിക്ഷേപം സമാഹരിക്കുന്നതിനും പണം വായ്പ നൽകുന്നതിനും ബാങ്കുകൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ധനമന്ത്രി ആവർത്തിച്ചു.ഇൻഷുറൻസ് പോളിസികൾ ഉപഭോക്താക്കളുടെ മേൽ നിർബന്ധമായി പിടിച്ചേൽപ്പിക്കുന്നത് ബാങ്കിങ് സിസ്റ്റത്തിന്റെ വിശ്വാസ്യത തകർക്കുമെന്ന് ഐആർഡിഎഐ ചെയർമാൻ ദേബാശിഷ് പാണ്ഡ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *