കാനഡ പുതിയ കുടിയേറ്റ നിയമം;ഇന്ത്യൻ വിദ്യാർഥികൾക്ക് നേട്ടം

കാനഡ പുതിയ കുടിയേറ്റ നിയമം പ്രഖ്യാപിച്ചതോടെ അതിവേഗ സ്റ്റുഡന്റ് വീസ പ്രോസസിങ് രീതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം ഇല്ലാതാകുമെങ്കിലും വിദ്യാർഥികൾക്കു ഗുണകരമാകുമെന്നു വിലയിരുത്തൽ. ഇന്ത്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങളിലെ വിദ്യാർഥികൾക്കു മാത്രം ബാധകമായിരുന്ന എസ്ഡിഎസ് പിൻവലിച്ചതോടെ വികസിത രാജ്യങ്ങളിലെ വിദ്യാർഥികൾക്കു ബാധകമായ നിബന്ധനകൾ മാത്രമേ ഇനി മുതൽ ഇന്ത്യൻ വിദ്യാർഥികൾക്കും ബാധകമാകൂ.

2018ൽ നടപ്പാക്കിയ എസ്ഡിഎസ് പ്രകാരം വിദ്യാർഥികൾ ഒരു വർഷത്തെ ട്യൂഷൻ ഫീസ് ഇനത്തിലും ജീവിതച്ചെലവ് ഇനത്തിലുമായി ഏകദേശം 25 ലക്ഷത്തോളം രൂപ മുൻകൂറായി കണ്ടെത്തണമായിരുന്നു. പുതിയ നയം വന്നതോടെ വിവിധ കോഴ്സുകളിൽ പ്രവേശനം നേടുന്ന ഇന്ത്യൻ വിദ്യാർഥികൾ എല്ലാ വിദേശ വിദ്യാർഥികളെയും പോലെ ഒരു സെമസ്റ്ററിന്റെ മാത്രം ഫീസ് മുൻകൂറായി അടച്ചാൽ മതിയാകും. മറ്റു ചെലവുകൾക്കു സ്പോൺസർഷിപ് ലെറ്റർ, ലോൺ ലെറ്റർ എന്നിവ സമർപ്പിച്ചാൽ മതി. സാമ്പത്തികമായി ഇതു വിദ്യാർഥികൾക്കു വലിയ ആശ്വാസമാകും.

Leave a Reply

Your email address will not be published. Required fields are marked *